03:38pm 19 June 2026
NEWS
കേരള നോളജ് വാലിയുമായി വിദ്യാഭ്യാസ-തൊഴിൽ രംഗത്ത് വൻ കുതിപ്പിന് സർക്കാർ
19/06/2026  09:39 AM IST
nila
കേരള നോളജ് വാലിയുമായി വിദ്യാഭ്യാസ-തൊഴിൽ രംഗത്ത് വൻ കുതിപ്പിന് സർക്കാർ

 

തിരുവനന്തപുരം: സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ മേഖലയെ ആഗോള നിലവാരത്തിലേക്ക് ഉയർത്തുന്നതിന്റെ ഭാഗമായി കേരള നോളജ് വാലി സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ പ്രഖ്യാപിച്ചു. സംസ്ഥാന ബജറ്റ് അവതരണത്തിനിടെയാണ് അദ്ദേഹം ഈ സുപ്രധാന പദ്ധതി അവതരിപ്പിച്ചത്. വിദ്യാർത്ഥികൾക്ക് ലോകോത്തര വിദ്യാഭ്യാസവും തൊഴിൽ അവസരങ്ങളും കേരളത്തിൽ തന്നെ ലഭ്യമാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ കേന്ദ്രമാക്കി മാറ്റുന്നതിനുള്ള നടപടികൾ സർക്കാർ ശക്തമായി മുന്നോട്ടുകൊണ്ടുപോകുമെന്നും അദ്ദേഹം വ്യക്തമാക്കി.

സ്വകാര്യ സർവകലാശാല ബില്ലിൽ കാലാനുസൃതമായ ഭേദഗതികൾ കൊണ്ടുവരുന്നതും സർക്കാരിന്റെ പരിഗണനയിലുണ്ടെന്ന് അദ്ദേഹം അറിയിച്ചു. പഠനത്തിനും തൊഴിലിനുമായി വിദ്യാർത്ഥികൾ സംസ്ഥാനത്തിന് പുറത്തേക്ക് പോകേണ്ട സാഹചര്യം കുറയ്ക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

നൈപുണ്യ വികസനത്തിനും തൊഴിൽ സാധ്യതകൾ കണ്ടെത്തുന്നതിനുമായി ‘ഗ്ലോബൽ ജോബ് വാച്ച് ടവർ’ സ്ഥാപിക്കുമെന്നും അദ്ദേഹം അറിയിച്ചു. പദ്ധതിക്കായി ബജറ്റിൽ രണ്ട് കോടി രൂപ വകയിരുത്തിയിട്ടുണ്ട്. വിദ്യാഭ്യാസവും തൊഴിലും സംയോജിപ്പിച്ചുള്ള വികസന മാതൃകയിലൂടെ യുവതലമുറയ്ക്ക് പുതിയ സാധ്യതകൾ തുറന്നുകൊടുക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img