08:38am 11 September 2026
NEWS
രണ്ടാം പാദത്തിൽ സർക്കാർ ടെൻഡറുകൾ 440 കോടി റിയാലിലെത്തി: ധനകാര്യ മന്ത്രാലയം
09/09/2026  02:09 PM IST
nila
രണ്ടാം പാദത്തിൽ സർക്കാർ ടെൻഡറുകൾ 440 കോടി റിയാലിലെത്തി: ധനകാര്യ മന്ത്രാലയം

ദോഹ: 2026-ന്റെ രണ്ടാം പാദത്തിൽ ഖത്തറിലെ സർക്കാർ ടെൻഡറുകളുടെയും ലേലങ്ങളുടെയും ആകെ മൂല്യം 440 കോടി ഖത്തറി റിയാലിൽ (4.4 ബില്യൺ റിയാൽ) എത്തിയതായി ധനകാര്യ മന്ത്രാലയം അറിയിച്ചു. ഔദ്യോഗിക എക്‌സ് (X) അക്കൗണ്ടിലൂടെയാണ് മന്ത്രാലയം ഈ വിവരങ്ങൾ പുറത്തുവിട്ടത്.
​ആകെ തുകയിൽ 410 കോടി റിയാലിന്റെ (4.1 ബില്യൺ റിയാൽ) ടെൻഡറുകളും പ്രാദേശിക (ലോക്കൽ) കമ്പനികൾക്കാണ് ലഭിച്ചത്. എന്നാൽ 2025-ന്റെ രണ്ടാം പാദത്തെ അപേക്ഷിച്ച് ഇതിൽ 52 ശതമാനത്തിന്റെ കുറവുണ്ടായിട്ടുണ്ട്. വിദേശ കമ്പനികൾക്ക് 30 കോടി റിയാലിന്റെ (0.3 ബില്യൺ റിയാൽ) ടെൻഡറുകളും ലഭിച്ചു.
മുൻസിപ്പാലിറ്റി ആൻഡ് എൻവയോൺമെന്റ്, ആരോഗ്യം, ഊർജ്ജം, സംസ്‌കാരവും കായികവും എന്നീ മേഖലകളിലാണ് രണ്ടാം പാദത്തിൽ കൂടുതൽ ടെൻഡറുകൾ നടപ്പിലായത്.നടപ്പ് വർഷത്തിന്റെ ആദ്യ പാദത്തിൽ (Q1 2026) 860 കോടി റിയാലിന്റെ (8.6 ബില്യൺ റിയാൽ) ടെൻഡറുകളും ലേലങ്ങളുമാണ് നടന്നിരുന്നത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img