
ദോഹ: 2026-ന്റെ രണ്ടാം പാദത്തിൽ ഖത്തറിലെ സർക്കാർ ടെൻഡറുകളുടെയും ലേലങ്ങളുടെയും ആകെ മൂല്യം 440 കോടി ഖത്തറി റിയാലിൽ (4.4 ബില്യൺ റിയാൽ) എത്തിയതായി ധനകാര്യ മന്ത്രാലയം അറിയിച്ചു. ഔദ്യോഗിക എക്‌സ് (X) അക്കൗണ്ടിലൂടെയാണ് മന്ത്രാലയം ഈ വിവരങ്ങൾ പുറത്തുവിട്ടത്.
ആകെ തുകയിൽ 410 കോടി റിയാലിന്റെ (4.1 ബില്യൺ റിയാൽ) ടെൻഡറുകളും പ്രാദേശിക (ലോക്കൽ) കമ്പനികൾക്കാണ് ലഭിച്ചത്. എന്നാൽ 2025-ന്റെ രണ്ടാം പാദത്തെ അപേക്ഷിച്ച് ഇതിൽ 52 ശതമാനത്തിന്റെ കുറവുണ്ടായിട്ടുണ്ട്. വിദേശ കമ്പനികൾക്ക് 30 കോടി റിയാലിന്റെ (0.3 ബില്യൺ റിയാൽ) ടെൻഡറുകളും ലഭിച്ചു.
മുൻസിപ്പാലിറ്റി ആൻഡ് എൻവയോൺമെന്റ്, ആരോഗ്യം, ഊർജ്ജം, സംസ്‌കാരവും കായികവും എന്നീ മേഖലകളിലാണ് രണ്ടാം പാദത്തിൽ കൂടുതൽ ടെൻഡറുകൾ നടപ്പിലായത്.നടപ്പ് വർഷത്തിന്റെ ആദ്യ പാദത്തിൽ (Q1 2026) 860 കോടി റിയാലിന്റെ (8.6 ബില്യൺ റിയാൽ) ടെൻഡറുകളും ലേലങ്ങളുമാണ് നടന്നിരുന്നത്.











