ഗവര്‍മെന്റ് എത്രയും വേഗം നടപടി സ്വീകരിക്കണം (ഫോട്ടാ)

ദോഹ :- മൂന്ന് മാസമായി മുടങ്ങി മുടങ്ങി കിടക്കുന്ന പ്രവാസി പെന്ഷന് ഉടന്‍ വിതരണം ചെയ്യണമെന്നു പ്രവാസി കാര്യ വകുപ്പ് കൈകാര്യ ചെയ്യുന്ന മുഖ്യമന്ത്രിയോട് ഫ്രണ്ട്സ് ഓഫ് തിരുവല്ല (ഫോട്ടാ) നിവേദനത്തില്‍ കൂടെ ആവശ്യപെട്ടു.
വിദേശരാജ്യങ്ങളില്‍ വര്‍ഷങ്ങളോളം കുറഞ്ഞ വരുമാനത്തില്‍ പണിയെടുത്തവര്‍ കേരള ഗവര്‍മെന്റിന്റെ പ്രവാസി ക്ഷേമ നിധിയില്‍ അംഗങ്ങളായി മാസം തോറും കൃത്യമായി വിഹിതം അടച്ചു സര്‍ക്കാരിന്റെ ക്ഷേമപദ്ധതിയില്‍ വിശ്വസമാര്പ്പിച്ച്, പെന്ഷന് തുകയെ മാത്രം ആശ്രയിച്ചു കഴിയുന്ന ആയിരകണക്കിന് മുന്പ്രവസികളും അവരുടെ കുടുബാങ്ങഗളും ആണിപ്പോള്‍ ദുരിതത്തില്‍ ആയിരിക്കുന്നത്.
പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടില്‍ തിരിച്ചു എത്തിയ പലരും മരുന്നിനും നിത്യചെലവുകള്ക്കുമായി ആശ്രയിക്കുന്നത് പെന്ഷന് തുകയെയാണ്, ഇതു മാസങ്ങളോളം നല്‍കാതിരിക്കുന്നത് പ്രവാസികളെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിവിടും. അതുപോലെ പുതിയ പെന്ഷന് അപേഷകള്‍ പലകാരണങ്ങള്‍ പറഞ്ഞു താമസിപ്പികുകയും, ഈ കാരണങ്ങള്‍ എല്ലാം പൂര്തികരിച്ചിട്ടും മാസങ്ങളായി പെന്ഷന് വിതരണം നടത്താത്ത അപേഷകളില്‍ എത്രയുംവേഗം നടപടി സ്വീകരിണമെന്നും നിവേദനത്തില്‍ കൂടി ആവശ്യപെട്ട്.
ഫ്രണ്ട്സ് ഓഫ് തിരുവല്ല (ഫോട്ടാ) പ്രസിഡണ്ട് തോമസ് കുര്യന് നെടുംത്തറയില്‍, ജനറല്‍സെക്രട്ടറി അനീഷ് ജോര്‍ജ് മാത്യു, ഉപദേശക സമിതി ചെയര്മാന് ജിജി ജോണ്‍ എന്നിവര്‍ ഒപ്പ് വച്ച നിവേദനം ഫോട്ടാ രക്ഷാധികാരി ജോണ്‍ സി എബ്രഹാം, ട്രെഷറര്‍ ജോര്‍ജ് കെ തോമസ്, എന്നിവര്‍ മുഖേന മുഖ്യമന്ത്രിക്ക് സമര്‍പിച്ചു.











