07:20am 09 November 2026
NEWS
മദ്യനയം സർക്കാർ പൊതുജനാഭിപ്രായം തേടണം
04/08/2026  07:17 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
മദ്യനയം സർക്കാർ പൊതുജനാഭിപ്രായം തേടണം

കൊച്ചി : സർക്കാരിൻ്റെ മദ്യനയ പ്രഖ്യാപനത്തിന് മുൻപ് പൊതുജനാഭിപ്രായം ആരായണ മെന്ന് കെ സി ബി സി മദ്യ ലഹരി വിരുദ്ധ സമിതി ആവശ്യപ്പെട്ടു.ലഹരി വിരുദ്ധ പ്രസ്ഥാനങ്ങളും സാമൂഹിക രംഗത്തെ വിദഗ്ധരുമായി ചർച്ച നടത്തി പൊതുജനാഭിപ്രായം രൂപീകരിക്കാൻ സർക്കാർ മുന്നോട്ട് വരണം.സംസ്ഥാനത്ത് ലഹരി വ്യപാനം പൂർണ്ണമായും തടയാൻ തൂഫാൻ പദ്ധതിക്ക് സമിതി സമ്പൂർണ്ണ പിന്തുണനൽകും.ഈ മാസം 16 മുതൽ എറണാകുളം അങ്കമാലി മേജർ അതിരൂപത സമിതിയുടെ കീഴിൽ വരുന്ന യൂണിറ്റ് സമിതികളുടെ നേതൃത്വത്തിൽ ബോധവൽക്കരണ ക്ലാസ്കൾ സംഘടിപ്പിക്കും.
ലഹരി വിരുദ്ധ സന്ദേശങ്ങൾ ഉൾക്കൊള്ളുന്ന കൈപുസ്തകം, ലഘുലേഖകൾ എന്നിവ ഭവനസന്ദർശനത്തിലൂടെ വിതരണം നടത്തുവാനും എറണാകുളം - അങ്കമാലി മേജർ അതിരൂപത മദ്യ ലഹരി വിരുദ്ധ സമിതി നേതൃയോഗം തീരുമാനിച്ചു.അതിരൂപത ഡയറക്ടർ ഫാ. ടോണി കോട്ടയ്ക്കൽ ഉദ്ഘാടനം ചെയ്തു.പ്രസിഡൻറ് കെ എ പൗലോസ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഷൈബി പാപ്പച്ചൻ, ജോൺസൺ പാട്ടത്തിൽ, ചെറിയാൻ മുണ്ടാടൻ, സിസറ്റർ മരിയൂസ, സുഭാഷ് ജോർജ് , ചാക്കോച്ചൻ കരുമത്തി, കെ.വി ജോണി, സിസറ്റർ ജോയ്സി, ശോശാമ്മ തോമസ്, കെ. വി.ഷാ, റോസി കപ്പിത്താൻ പറമ്പിൽ, ബെന്നി പൈനാടത്ത് , ഗ്രേസി മാമ്പിള്ളി എന്നിവർ പ്രസംഗിച്ചു.ക്വിറ്റ് ലിക്കർ ഡേ അതിരൂപത തല ആചരണം ഏഴാം തീയതി രാവിലെ 10.30 ന് അങ്കമാലിയിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img