
എസ് വൈ എസ് എറണാകുളം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇടപ്പള്ളി ഹോട്ടൽ ബുറൂജിൽ വെച്ച് നടന്ന ട്യൂൺ ഓഫ് സൈലൻസ് കൺവെൻഷൻ എസ് വൈ എസ് സ്റ്റേറ്റ് എക്സിക്യൂട്ടിവ് അംഗം അഷ്റഫ് അഹ്സനി ആനക്കര ഉദ്ഘാടനം നിർവ്വഹിക്കുന്നു.
കൊച്ചി: ഭിന്നശേഷിക്കാർ ഈ സമൂഹത്തിൽ പ്രത്യേക സവിശേഷ ഗുണമുള്ളവരാണെന്നും, അവരെ അവഗണിക്കാതെ പരിഗണിക്കാൻ വേണ്ടിയുള്ള നൂതന മാർഗ്ഗങ്ങൾ സർക്കാർ ആവിഷ്കരിക്കണമെന്നും, അവർക്ക് നൽകിവരുന്ന പെൻഷനിൽ കാര്യമായ രീതിയിൽ വർദ്ധനവും, മറ്റ് ആനുകൂല്യങ്ങൾ നൽകുവാൻ സർക്കാർ തയ്യാറാകണമെന്നും എസ് വൈ എസ് എറണാകുളം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇടപ്പള്ളി ഹോട്ടൽ ബുറൂജിൽ വെച്ച് നടന്ന ട്യൂൺ ഓഫ് സൈലൻസ് കൺവെൻഷൻ എസ് വൈ എസ് സ്റ്റേറ്റ് എക്സിക്യൂട്ടിവ് അംഗം അഷ്റഫ് അഹ്സനി ആനക്കര ഉദ്ഘാടനം നിർവ്വഹിച്ചു കൊണ്ട് പറഞ്ഞു.
രാവിലെ 10 മണിക്ക് ജില്ലാ ഫിനാൻസ് സെക്രട്ടറി മീരാൻ സഖാഫിയുടെ അദ്ധ്യക്ഷതയിൽ ആരംഭിച്ച കൺവെൻഷനിൽ ബധിര മൂക ഭിന്നശേഷിക്കാർക്കായി നടന്ന പ്രത്യേക പഠന ക്ലാസുകൾക്ക് ഖഫൂർ സഖാഫി, നിസാർ പള്ളിക്കര, ശംസുദ്ധീൻ ചൊവ്വര, ആസിഫ് പെരുമ്പാവൂർ നേതൃത്വം നൽകി.
ജില്ലാ ജനറൽ സെക്രട്ടറി വി കെ ജലാൽ, ജില്ലാ ക്യാബിനറ്റ് അംഗങ്ങളായ അഹ്മദ് കബീർ ബാഖവി, കെ എസ് ഷെമിർ, അൻസർ അലി ആലുവ, അബ്ദുറഹീം പള്ളിക്കര, ഷാജഹാൻ സഖാഫി മൂവാറ്റുപുഴ, അമീർ മാസ്റ്റർ പൊന്നാരിമംഗലം, ജില്ലാ സാമൂഹികം ഡയറക്ടറേറ്റ് അംഗം സയ്യിദ് സിതി കോയ തങ്ങൾ, സോൺ ഭാരവാഹികളായ മസൂദ് ഇടപ്പള്ളി, നവാസ് പള്ളിക്കര, സിറാജ് നെല്ലിക്കുഴി, നിഷാദ് വൈപ്പിൻ, ശരീഫ് വെണ്ണല, അൻഷാദ് വെണ്ണല തുടങ്ങിയവർ സംബന്ധിച്ചു.
Photo Courtesy - Google







