10:42pm 12 November 2026
NEWS
ഗവൺമെന്റ് സേവനങ്ങൾ ഇനി അതിവേഗം; 'AI ഏജന്റ് ഫാക്ടറി'യുമായി ഖത്തർ
08/02/2026  06:33 PM IST
nila
ഗവൺമെന്റ് സേവനങ്ങൾ ഇനി അതിവേഗം; AI ഏജന്റ് ഫാക്ടറിയുമായി ഖത്തർ

 

​ദോഹ: പൊതുജന സേവനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കാനും സാങ്കേതികമായി പരിഷ്കരിക്കാനുമായി ഖത്തർ വാണിജ്യ വ്യവസായ മന്ത്രാലയം (MoCI) മൈക്രോസോഫ്റ്റുമായി സഹകരിച്ച് 'AI ഏജന്റ് ഫാക്ടറി' (AI Agent Factory) പുറത്തിറക്കി. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് സർക്കാർ ഇടപാടുകൾ വേഗത്തിലാക്കാനും ഉദ്യോഗസ്ഥരുടെ ജോലിഭാരം കുറയ്ക്കാനുമുള്ള വിപ്ലവകരമായ ചുവടുവെപ്പാണിത്.
​അപേക്ഷകൾ പ്രോസസ്സ് ചെയ്യുക, സംശയങ്ങൾക്ക് മറുപടി നൽകുക തുടങ്ങിയ ജോലികൾ ഓട്ടോമേറ്റഡ് സംവിധാനത്തിലൂടെ ഈ പ്ലാറ്റ്‌ഫോം നിർവ്വഹിക്കും. പരമ്പരാഗത ഐടി പ്രോജക്റ്റുകളെ അപേക്ഷിച്ച് വളരെ വേഗത്തിൽ സേവനങ്ങൾ ലഭ്യമാക്കാൻ ഇത് സഹായിക്കും.സർക്കാർ ഇടപാടുകളിലെ കാലതാമസം ഒഴിവാക്കി വേഗത വർദ്ധിപ്പിക്കുക,വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചുകൊണ്ട് നൂതനമായ സ്മാർട്ട് സേവനങ്ങൾ വ്യാപിപ്പിക്കുക.ഖത്തർ നാഷണൽ വിഷൻ 2030-ന്റെ ഭാഗമായി ഡിജിറ്റൽ പരിവർത്തനം വേഗത്തിലാക്കുക.
​മന്ത്രിതലത്തിലുള്ള വിവിധ വിഭാഗങ്ങളിൽ ഇതിനകം തന്നെ AI അധിഷ്ഠിത ട്രാഫിക് മാനേജ്‌മെന്റ്, ഹെൽത്ത് കെയർ അപ്പോയിന്റ്‌മെന്റ് സിസ്റ്റം എന്നിവ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പിലാക്കിയിട്ടുണ്ട്. ഇതിന്റെ അടുത്ത ഘട്ടമെന്ന നിലയിലാണ് AI ഏജന്റ് ഫാക്ടറി വരുന്നത്. ഖത്തറിലെ ഡിജിറ്റൽ മേഖലയിൽ വലിയൊരു മാറ്റത്തിന് ഈ പദ്ധതി തുടക്കം കുറിക്കുമെന്ന് മൈക്രോസോഫ്റ്റ് ഖത്തർ ജനറൽ മാനേജർ അഹമ്മദ് ദന്ദാഷി അഭിപ്രായപ്പെട്ടു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img