12:01am 11 November 2026
NEWS
സർക്കാർ രസീതുകൾ മലയാളത്തിലും ഇംഗ്ലീഷിലും ലഭ്യമാക്കും.
19/06/2025  03:24 PM IST
ചെറുകര സണ്ണിലൂക്കോസ്
സർക്കാർ രസീതുകൾ മലയാളത്തിലും ഇംഗ്ലീഷിലും ലഭ്യമാക്കും.

സംസ്ഥാനത്ത് രസീതുകൾ  ഇംഗ്ലീഷിലും മലയാളത്തിലും അച്ചടിച്ച് ലഭ്യമാക്കാൻ ഉദ്യോഗസ്ഥ- ഭരണപരിഷ്കാര  ( ഔദ്യോഗിക ഭാഷ) വകുപ്പ് നിർദ്ദേശം നൽകി. 

കേരളത്തിലെ തമിഴ്, കന്നഡ, ഭാഷാന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ നിലനിർത്തിക്കൊണ്ടാണ് നിർദ്ദേശം നടപ്പിലാക്കുക. മുഴുവൻ വകുപ്പ് തലവന്മാർ, സർക്കാർ, അർദ്ധ സർക്കാർ, പൊതുമേഖല, സ്വയംഭരണ, സഹകരണ സ്ഥാപന മേധാവികൾ എന്നിവർക്കാണ് നിർദ്ദേശം. 

നേരത്തെ സർക്കാർ ഓഫീസുകളുടെയും വാഹനങ്ങളുടെയും ബോർഡുകൾ, ഔദ്യോഗിക സീലുകൾ, ഫോമുകൾ, രജിസ്റ്ററുകൾ എന്നിവ പൂർണ്ണമായും മലയാളത്തിലാക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചിരുന്നു. ഈ നടപടികളുടെ നിലവിലെ സ്ഥിതി ആരായാനും വിവരം ലഭ്യമാക്കാനും വകുപ്പുകൾക്ക് നിർദ്ദേശമുണ്ട്. 

എന്നാൽ രസീതുകൾ സംബന്ധിച്ച് നിർദ്ദേശങ്ങളൊന്നും നൽകിയിരുന്നില്ല. ഈ സാഹചര്യത്തിൽ സർക്കാർ വിഷയം ഗൗരവമായി പരിശോധിച്ചതിന് ശേഷമാണ് ഇത്തരമൊരു നിർദ്ദേശം പുറത്തിറക്കിയത്.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Thiruvananthapuram
img