NEWS
മെഡിസെപ്പ് കാലാവധി മൂന്ന് മാസം കൂട്ടി നീട്ടി സർക്കാർ ഉത്തരവ്.
18/06/2025 04:04 PM IST
ചെറുകര സണ്ണിലൂക്കോസ്

സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കുമുള്ള ആരോഗ്യ ഇൻഷുറൻസ് പദ്ധതിയാണ് മെഡിസെപ്പ്. മൂന്ന് വർഷത്തെ ഇൻഷുറൻസ് കാലാവധി അവസാനിക്കാനിരിക്കെയാണ് മൂന്ന് മാസം കൂടി നീട്ടിയത്. മൂന്ന് വർഷത്തേക്കായിരുന്നു സ്വകാര്യ ഇൻഷുറൻഡസ് കമ്പനിയുമായി കരാർ ഒപ്പിട്ടത്. ഈ മാസം മെഡിസെപ്പ് പദ്ധതി അവസാനിക്കാനിരിക്കെയാണ് നീട്ടിയത്. പുതിയ പദ്ധതിയുമായി ബന്ധപ്പെട്ട ചർച്ചകൾ തുടരുകയാണ്. പുതിയ കരാറിൽ ഒപ്പിടുന്നതുവരെ ഇൻഷുറൻസ് കാലാവധി നീട്ടിയേക്കും.
Photo Courtesy - Google
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











