10:56pm 09 November 2026
NEWS
അയ്യങ്കാളിയുടെ ആശയങ്ങളെ തകര്‍ക്കാന്‍ സര്‍ക്കാര്‍ ശ്രമം മുഹമ്മദ് ഷിയാസ്
18/06/2025  06:33 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
അയ്യങ്കാളിയുടെ ആശയങ്ങളെ തകര്‍ക്കാന്‍ സര്‍ക്കാര്‍ ശ്രമം മുഹമ്മദ് ഷിയാസ്

കൊച്ചി: അടിച്ചമര്‍ത്തലുകള്‍ക്കും, അവകാശ നിഷേധങ്ങള്‍ക്കുമെതിരെ പോരാടിയ മഹാത്മാ അയ്യങ്കാളി മുന്നോട്ടുവച്ച ആശയങ്ങളെ തച്ചുടക്കാനാണ് ഭരണകൂടങ്ങള്‍ ശ്രമിക്കുന്നതെന്ന് ജില്ലാ കോണ്‍ഗ്രസ് അധ്യക്ഷന്‍ മുഹമ്മദ് ഷിയാസ്. ദളിത് വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസ ഗവേഷണ ആനുകൂല്യങ്ങള്‍ അമ്പത് ശതമാനത്തോളമാണ് സംസ്ഥാന സര്‍ക്കാര്‍ വെട്ടിക്കുറച്ചതെന്ന് അദ്ദേഹം പറഞ്ഞു. 

സര്‍ക്കാര്‍ വകുപ്പുകളിലും ഭരണ രംഗത്തും പാലിക്കേണ്ട സംവരണ ചട്ടങ്ങളെപ്പോലും അട്ടിമറിക്കുകയാണ്. അയ്യങ്കാളിയെ അംഗീകരിക്കുമ്പോഴും, അദ്ദേഹം അധസ്ഥിത വിഭാഗങ്ങള്‍ക്കായി വിഭാവനം ചെയ്ത പരിഷ്‌കാരങ്ങളെ അവഗണിക്കുകയാണ് ഭരണകൂടങ്ങളെന്നും ഷിയാസ് കുറ്റപ്പെടുത്തി. അയ്യന്‍കാളി നയിച്ച സമര പോരാട്ടങ്ങളുടെ പിന്‍തുടര്‍ച്ചക്കാരായി ദളിത് കോണ്‍ഗ്രസ് മാറണമെന്ന് അദ്ദേഹം പറഞ്ഞു. ദളിത് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച മഹാത്മ അയ്യന്‍കാളിയുടെ 84-ാമത് അനുസ്മരണദിനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ജില്ലാ പ്രസിഡന്റ് എന്‍ കെ അനില്‍കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. ഭാരവാഹികളായ വി. കെ തങ്കരാജ്, ടി. എ.സുബ്രമണ്യന്‍, എ സി ചന്ദ്രന്‍, പി കെ സുരേഷ് ബാബു, പി എ ഹരിദാസ്, കെ വി ബാബു, തോമസ് ജോണ്‍, കെ വി ആന്റണി, ഇ എ സുനിത, ഒ എസ് സാബു, ബിജു നികത്തില്‍, സി കെ ചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img