12:37pm 12 November 2026
NEWS
​കേരളത്തിൽ ഇനി 'സ്ഥിരം നേറ്റിവിറ്റി കാർഡ്': ജനനവും താമസവും തെളിയിക്കാൻ ആധികാരിക രേഖയുമായി സർക്കാർ
25/12/2025  07:44 AM IST
സുരേഷ് വണ്ടന്നൂർ
​കേരളത്തിൽ ഇനി സ്ഥിരം നേറ്റിവിറ്റി കാർഡ്: ജനനവും താമസവും തെളിയിക്കാൻ ആധികാരിക രേഖയുമായി സർക്കാർ

​തിരുവനന്തപുരം: കേരളത്തിൽ ജനിച്ചവർക്ക് തങ്ങളുടെ വ്യക്തിത്വം തെളിയിക്കുന്നതിനായി ഫോട്ടോ പതിച്ച സ്ഥിരം നേറ്റിവിറ്റി കാർഡ് നൽകാൻ സംസ്ഥാന മന്ത്രിസഭാ യോഗം തീരുമാനിച്ചു. വിവിധ സർക്കാർ സേവനങ്ങൾക്കായി ഓരോ തവണയും പ്രത്യേക സർട്ടിഫിക്കറ്റുകൾ വാങ്ങേണ്ടി വരുന്ന ബുദ്ധിമുട്ട് ഒഴിവാക്കാൻ ഈ കാർഡ് സഹായകരമാകും.
​പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട ആശങ്കകൾ നിലനിൽക്കുന്ന പശ്ചാത്തലത്തിൽ, ഒരു മലയാളിപോലും പുറന്തള്ളപ്പെടാത്ത സാഹചര്യം ഉറപ്പാക്കാനാണ് ഈ പദ്ധതിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.

​കാർഡിന്റെ പ്രധാന സവിശേഷതകൾ:

​ആധികാരിക രേഖ: കേരളത്തിൽ ജനിച്ചതാണെന്നും ഇവിടെ ദീർഘകാലമായി താമസിക്കുന്നതാണെന്നും തെളിയിക്കാനുള്ള നിയമപരമായ രേഖയാണിത്

​സ്ഥിരം സംവിധാനം:

 ഓരോ ആവശ്യത്തിനും വില്ലേജ് ഓഫീസുകളിൽ കയറി ഇറങ്ങി പുതിയ നേറ്റിവിറ്റി സർട്ടിഫിക്കറ്റുകൾ വാങ്ങേണ്ട അവസ്ഥ ഇതോടെ ഇല്ലാതാകും.

​വിതരണ ചുമതല:

 തഹസിൽദാർമാർക്കായിരിക്കും കാർഡ് വിതരണത്തിന്റെ ഉത്തരവാദിത്തം.
​നിയമ പ്രാബല്യം: കാർഡിന് നിയമപരമായ സംരക്ഷണം നൽകുന്നതിനായി റവന്യൂ വകുപ്പ് നിയമ വകുപ്പുമായി ചേർന്ന് കരട് നിയമം തയ്യാറാക്കും.
​"സ്വന്തം അസ്തിത്വം തെളിയിക്കാൻ ജനങ്ങൾ പ്രയാസമനുഭവിക്കേണ്ടി വരുന്നത് ആശങ്കാജനകമാണ്. ആധാർ ഉണ്ടെങ്കിലും പലർക്കും ഭീതിയുണ്ട്. അവർക്ക് കേരളീയനെന്ന് തെളിയിക്കാൻ ഈ കാർഡ് കരുത്തുപകരും."

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img