
ഹാളുകളും ഓഫീസ് മുറികളും അത്യാധുനിക സൗകര്യങ്ങളോടെയാണ് സജ്ജീകരിച്ചിരിക്കുന്നത്.
ന്യൂ ഡെൽഹി: ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം ഭാഗത്തിന് ആതിഥേയത്വം വഹിക്കാൻ സാധ്യതയുള്ള പുതിയ പാർലമെന്റ് മന്ദിരത്തിനുള്ളിലെ ലേഔട്ടും പുതിയ ഫോട്ടോകളും സർക്കാർ പുറത്തുവിട്ടു. നിർമ്മാണ പ്രവർത്തനങ്ങൾ ദ്രുതഗതിയിൽ പുരോഗമിക്കുന്ന കെട്ടിടം ഈ മാർച്ചിൽ ഉദ്ഘാടനം ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ.
സെൻട്രൽ വിസ്ത പുനർവികസനത്തിന്റെ ഭാഗമായി ടാറ്റ പ്രോജക്ട്‌സ് ലിമിറ്റഡാണ് പുതിയ പാർലമെന്റ് കെട്ടിടം നിർമ്മിക്കുന്നത്. വലിയ ഹാളുകൾ, ലൈബ്രറി, വിശാലമായ പാർക്കിംഗ് സ്ഥലം, കമ്മിറ്റി മുറികൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഹാളുകളും ഓഫീസ് മുറികളും അത്യാധുനിക സൗകര്യങ്ങളോടെയാണ് സജ്ജീകരിച്ചിരിക്കുന്നത്.
2020 ഡിസംബറിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് പുതിയ പാർലമെന്റ് മന്ദിരത്തിന്റെ തറക്കല്ലിട്ടത്.
Photo Courtesy - google
















