09:00pm 31 August 2026
NEWS
ദാമോദര മേനോനെ നാട്ടിലെത്തിക്കാൻ സർക്കാർ നടപടികൾ ആരംഭിച്ചു
31/08/2026  08:12 PM IST
സണ്ണി ലുക്കോസ്
ദാമോദര മേനോനെ നാട്ടിലെത്തിക്കാൻ സർക്കാർ നടപടികൾ ആരംഭിച്ചു

ബ്രൂണെയിൽ അസുഖബാധിതനായി കഴിയുന്ന ദാമോദര മേനോനെ നാട്ടിലെത്തിക്കാനും പുനരധിവസിപ്പിക്കാനുമുള്ള നടപടികൾ സംസ്ഥാന സർക്കാർ ആരംഭിച്ചു. 

സുകുമാരക്കുറുപ്പാണെന്ന വ്യാജ പ്രചാരണം നേരിട്ട ദാമോദര മേനോന്റെ പുനരധിവസത്തിനായി ഇടപെടണമെന്ന് ഇന്ത്യൻ ഹൈ കമ്മീഷൻ കേരള സർക്കാരിനോട് അഭ്യർത്ഥിച്ചിരുന്നു. 

ഇതിന്റെ അടിസ്ഥാനത്തിലാണ് ആരോഗ്യം മെച്ചപ്പെടുന്ന മുറയ്ക്ക് അദ്ദേഹത്തെ നാട്ടിലേക്ക് കൊണ്ടുവരാൻ സർക്കാർ സൗകര്യമൊരുക്കുന്നത്. ദാമോദര മേനോനെ ഏറ്റെടുക്കാൻ കുടുംബം തയ്യാറാണോ എന്ന് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ നോർക്കയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. 

കുടുംബം ഏറ്റെടുക്കാൻ തയ്യാറല്ലെങ്കിൽ പകരമായി മറ്റ് പുനരവാസ ക്രമീകരണങ്ങൾ ആലോചിക്കാനാണ് സർക്കാരിന്റെ തീരുമാനം. ബ്രൂണെയിലുള്ളത് ഒളിവിലുള്ള സുകുമാരക്കുറുപ്പല്ലെന്നും ദാമോദര മേനോൻ തന്നെയാണെന്നും പോലീസ് അന്വേഷണത്തിൽ നേരത്തെ വ്യക്തമായിരുന്നതുമാണ്.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img