03:50am 10 September 2026
NEWS
കായിക സാക്ഷരത യ്ക്ക് പ്രഥമ പരിഗണന സർക്കാർ നൽകുന്നു -മന്ത്രി വി അബ്ദു റഹ്മാൻ
05/03/2026  06:49 PM IST
nila
കായിക സാക്ഷരത യ്ക്ക് പ്രഥമ പരിഗണന സർക്കാർ നൽകുന്നു -മന്ത്രി വി അബ്ദു റഹ്മാൻ

 

ചെങ്ങന്നൂർ: സംസ്ഥാനത്തെ കായിക മേഖലയില സമൂലമായ പരിവർത്തനമാണ് കഴിഞ്ഞ പത്തു വർഷത്തിനുള്ളിൽ ഉണ്ടായിട്ടുള്ളത്. കായിക സാക്ഷരത യ്ക്ക് പ്രഥമ പരിഗണന സർക്കാർ നൽകുന്നുവെന്ന് മന്ത്രി വി അബ്ദു റഹ്മാൻ പറഞ്ഞു.

ചെങ്ങന്നൂർ ജില്ല സ്റ്റേഡിയത്തിൽ പൂർത്തിയാക്കിയ ഒന്നാം ഘട്ടം ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു മന്ത്രി.
വിവിധ വകുപ്പുകളോട് ചേർന്നു കൊണ്ട് കായിക വകുപ്പ് 5000 കോടി രൂപയുടെ പുതിയ പ്രവർത്തനങ്ങൾ നടപ്പിലാക്കി.
എല്ലാ ജില്ലകളിലും സ്പോർട്ട്സ് സെൻ്ററുകൾ സ്ഥാപിക്കുന്നത് ഇതിൻ്റെ ഭാഗമാണ്. 7. 5 കോടി രൂപ ചിലവഴിച്ച് അന്താരാഷ്ട്ര നിലവാരത്തിലുള്ള സ്വിമ്മിങ് പൂൾ നിർമാണം ചെങ്ങന്നൂർ സ്റ്റേഡിയത്തിൽ പൂർത്തിയാകുന്നതോടെ വരാൻ പോകുന്ന
കോമൺവെൽത്ത് ഗെംയിസിൽ പങ്കെടുക്കുന്നവർക്കുള്ള പരിശീലന കേന്ദ്രമായി ചെങ്ങന്നൂർ സ്റ്റേഡിയത്തെ തീരുമാനിക്കും.
26 സിന്തറ്റിക്ക് ട്രാക്കുകൾ നിർമ്മിച്ചതോടെ ഇന്ത്യയിൽ ഏറ്റവും കൂടുതൽ സിന്തറ്റിക്ക് ട്രാക്ക് ഉളള സംസ്ഥാനമായി  മാറി.

ഒളിമ്പിക്സ് മാതൃകയിലുളള സ്വിമ്മിങ് പൂൾ, സ്പോർട്ട്സ്  ഹോസ്റ്റൽ,
ഫിഷ് പ്രോസസിംഗ് സെൻ്റർ എന്നിവയുടെ നിർമ്മാണവും മന്ത്രി  ഉദ്ഘാടനം ചെയ്തു.

യോഗത്തിൽ  മന്ത്രി സജി ചെറിയാൻ അധ്യക്ഷനായി. ജില്ല സ്റ്റേഡിയത്തെ ഭാവിയിൽ
ചെങ്ങന്നൂർ ഇൻ്റർനാഷണൽ സ്റ്റേഡിയം എന്ന്  അറിയപ്പെടും.
എല്ലാ കായിക മത്സരങ്ങളും ഒരു  കുടക്കീഴിൽ നടക്കുന്ന ഇന്ത്യയിലെ തന്നെ പ്രധാന സ്റ്റേഡിയമായി സമീപകാലത്ത് തന്നെ മാറും. അടുത്ത ശബരി മല തീർത്ഥാടന കാലത്തിനു മുൻപ് ശബരിമല ഇടത്താവളം പൂർത്തീകരിക്കും. നഗരസഭയുടെ സഹകരണത്തോടെ മികച്ച മാലിന്യ സംസ്കരണ പ്ലാൻ്റും നഗരത്തിൻ സ്ഥാപിക്കുമെന്ന് മന്ത്രി പറഞ്ഞു.


ജില്ല പഞ്ചായത്ത് പ്രസിഡൻ്റ് എ മഹേന്ദ്രൻ, കെ എസ് സി എംഎം 
സി ചെയർമാൻ എം എച്ച് റഷീദ്, താലൂക്ക് സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ എം ശശികുമാർ,
ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് എൻ സുധാമണി, വൈസ് പ്രസിഡൻ്റ് ജി വിവേക്, ജില്ല പഞ്ചായത്ത് അംഗം ജി കൃഷ്ണകുമാർ, മുൻ എംഎൽഎ മാമ്മൻ ഐപ്പ് , ജെയിംസ് ശമുവേൽ, പി കെ അനിൽ കുമാർ,
കെ സി സുജാത, ഷാജിജോൺ പട്ടന്താനം എന്നിവർ സംസാരിച്ചു.

ചെങ്ങന്നൂർ നഗരസഭ ചെയർമാൻ മനീഷ് കീഴാമoത്തിൽ സ്വാഗതവും
പി കെ അനിൽ കുമാർ നന്ദിയും പറഞ്ഞു ,

എഞ്ചിനീയറിങ് കോളേജ് ജങ്ഷനിൽ 
നിന്നും മന്ത്രിമാരെ തുറന്ന ജീപ്പിൽ ജില്ല സ്റ്റേഡിയത്തിലേക്ക് 
ഡോ. ഷേർളി ഫിലിപ്പിൻ്റെ നേതൃത്വത്തിൽ
കായികതാരങ്ങളുടെ റോഡ് ഷോ യോടെ ആനയിച്ചു. . സ്റ്റേഡിയം ഉദ്ഘാടനത്തിൻ്റെ ഭാഗമായി നടന്ന കായിക മത്സരങ്ങളിലെ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Alappuzha
img