05:24am 09 November 2026
NEWS
പഴയ പെൻഷൻ പദ്ധതി പുനസ്ഥാപിക്കില്ലെന്ന് വ്യക്തമാക്കി സർക്കാർ
11/08/2026  08:52 AM IST
nila
പഴയ പെൻഷൻ പദ്ധതി പുനസ്ഥാപിക്കില്ലെന്ന് വ്യക്തമാക്കി സർക്കാർ

ന്യൂഡൽഹി: പഴയ പെൻഷൻ പദ്ധതി (ഒ.പി.എസ്) രാജ്യത്ത് പുനഃസ്ഥാപിക്കുന്ന കാര്യം നിലവിൽ കേന്ദ്ര സർക്കാരിന്റെ പരിഗണനയിലില്ല. പദ്ധതി തിരിച്ചുകൊണ്ടുവരുന്നത് സർക്കാരിന് വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കുമെന്നു കേന്ദ്ര ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി ലോക്‌സഭയിൽ വ്യക്തമാക്കി. എൻ.പി.എസിൽനിന്ന് പഴയ പെൻഷൻ പദ്ധതിയിലേക്ക് മാറാൻ രാജസ്ഥാൻ, ഛത്തീസ്ഗഢ്, ഝാർഖണ്ഡ്, പഞ്ചാബ്, ഹിമാചൽപ്രദേശ് എന്നീ സംസ്ഥാനങ്ങൾ തീരുമാനിച്ചതായി കേന്ദ്ര സർക്കാരിനെയും പെൻഷൻ ഫണ്ട് റെഗുലേറ്ററി ആൻഡ് ഡെവലപ്‌മെന്റ് അതോറിറ്റിയെയും അറിയിച്ചിട്ടുണ്ട്.

എന്നാൽ എൻ.പി.എസ്. പ്രകാരം ഇതുവരെ സമാഹരിച്ച തുക സംസ്ഥാനങ്ങൾക്ക് തിരിച്ചുനൽകാൻ നിലവിലെ വ്യവസ്ഥകളിൽ സാധിക്കില്ല. ജീവനക്കാരും സർക്കാരും നൽകിയ വിഹിതവും അതിന് ലഭിച്ച പലിശയും ഉൾപ്പെടുന്ന എൻ.പി.എസ്. കോർപ്പസ് സംസ്ഥാന സർക്കാരുകൾക്ക് തിരികെ നൽകുന്നതിനുള്ള വ്യവസ്ഥയില്ലെന്നാണ് കേന്ദ്രം വ്യക്തമാക്കുന്നത്.

പഴയ പെൻഷൻ പദ്ധതി പുനഃസ്ഥാപിക്കണമോ എന്നത് അതത് സംസ്ഥാന സർക്കാരുകളുടെ നയപരമായ തീരുമാനമാണെന്നും കേന്ദ്രം അറിയിച്ചു. അതേസമയം, കേന്ദ്രതലത്തിൽ ഒ.പി.എസ്. പുനഃസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് നിലവിൽ യാതൊരു നീക്കവും പരിഗണനയിലില്ലെന്നും മന്ത്രി വ്യക്തമാക്കി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img