06:18pm 23 April 2026
NEWS
ഇക്കുറി വെടിക്കെട്ടില്ലാതെ തൃശൂർ പൂരം; തീരുമാനമായത് ഉന്നതതല യോ​ഗത്തിൽ
23/04/2026  12:44 PM IST
nila
ഇക്കുറി വെടിക്കെട്ടില്ലാതെ തൃശൂർ പൂരം; തീരുമാനമായത് ഉന്നതതല യോ​ഗത്തിൽ

വെടിക്കെട്ടില്ലാതെ തൃശൂർ പൂരം നടത്താൻ  ഉന്നതതല യോഗത്തിൽ തീരുമാനം. കുടമാറ്റം ഉൾപ്പെടെയുള്ള ചടങ്ങുകൾ നടത്തുമെങ്കിലും വെടിക്കെട്ട് ഒഴിവാക്കാൻ തീരുമാനിക്കുകയായിരുന്നു. മുണ്ടത്തിക്കോട് സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. ഇലഞ്ഞിത്തറമേളം, മഠത്തിൽവരവ് ഉൾപ്പെടെയുള്ള ചടങ്ങുകൾ നടത്തും. 15 വീതം ആനകളെ അണിനിരത്തുമെന്നും വിവരമുണ്ട്.

കുടമാറ്റം നടത്തിയേ മതിയാകൂ എന്ന് ദേവസ്വങ്ങളുടെ തീരുമാനത്തെ യോഗത്തിൽ അംഗീകരിക്കുകയായിരുന്നു. കുടമാറ്റവും വെടിക്കെട്ടും ഒഴിവാക്കാമെന്ന് സർക്കാർ നിർദേശം വെച്ചിരുന്നു. കുടമാറ്റം ഒഴിവാക്കാൻ ആകില്ലെന്ന് ദേവസ്വങ്ങൾ നിലപാടെടുക്കുകയായിരുന്നു. പൂരത്തിന്റെ ഒരുക്കങ്ങൾ എല്ലാം പൂർത്തിയായെന്നും ദേവസ്വങ്ങൾ യോഗത്തിൽ അറിയിച്ചു. അവസാന നിമിഷം പിൻമാറുന്നത് പ്രായോഗികമല്ലെന്നും ദേവസ്വങ്ങൾ വ്യക്തമാക്കി.

രാവിലെ പത്തരയോടെയാണ്തൃശ്ശൂർ കളക്ടറേറ്റിൽ ഉന്നതതല യോ​ഗം ആരംഭിച്ചത്. തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങളും ഉദ്യോഗസ്ഥരും യോ​ഗത്തിൽ പങ്കെടുത്തു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Thrissur
img