09:31pm 03 September 2026
NEWS
നെയ്യാറ്റിൻകരയിലെ ദുരൂഹ സമാധിയിൽ കല്ലറ തൽക്കാലം തുറക്കേണ്ടെന്ന നിലപാടിൽ അധികൃതർ

13/01/2025  01:52 PM IST
nila
നെയ്യാറ്റിൻകരയിലെ ദുരൂഹ സമാധിയിൽ കല്ലറ തൽക്കാലം തുറക്കേണ്ടെന്ന നിലപാടിൽ അധികൃതർ

നെയ്യാറ്റിൻകര ആറാലുംമൂട് കാവുവിളാകം സിദ്ധൻ ഭവനിൽ ഗോപൻ (മണിയൻ –69) മരിച്ച സംഭവത്തിൽ വിവാദം ഒഴിയുന്നില്ല. ​ഗോപനെ ഭാര്യയും മക്കളും ചേർന്ന് സമാധിയിരുത്തിയ കല്ലറ പൊളിക്കാൻ അധികൃതർ എത്തിയെങ്കിലും കുടുംബാം​ഗങ്ങളും നാട്ടുകാരിൽ ഒരു വിഭാ​ഗവും ശക്തമായ എതിർപ്പുമായി എത്തി. ഇതോടെ ദുരൂഹ സമാധിസ്ഥലം തൽക്കാലം തുറക്കേണ്ടെന്നാണ് അധികൃതരുടെ തീരുമാനം,  

കല്ലറ തുറന്നു പരിശോധിക്കാൻ കലക്ടർ അനുകുമാരി രാവിലെയാണ് ഉത്തരവിട്ടത്. സമാധിസ്ഥലമെന്ന പേരിൽ നിർമിച്ച കോൺക്രീറ്റ് അറ തുറക്കാനുള്ള പൊലീസ് നീക്കത്തിനെതിരെ കുടുംബാംഗങ്ങൾ പ്രതിഷേധത്തിലായിരുന്നു. ചില നാട്ടുകാരും ഇവർക്കു പിന്തുണയുമായി രംഗത്തെത്തി. ഇതോടെ പ്രദേശത്തു സംഘർഷാവസ്ഥയായി. വീട്ടുകാരെ സ്ഥലത്തുനിന്നു പൊലീസ് ബലം പ്രയോഗിച്ചാണു മാറ്റിയത്. കുടുംബാംഗങ്ങളെ വീടിനുള്ളിലേക്കു മാറ്റി പൊലീസ് കാവൽ നിൽക്കുകയാണ്. ഇതിനു പിന്നാലെയാണ് കല്ലറ തൽക്കാലം തുറക്കില്ലെന്നും കുടുംബത്തിന്റെ ഭാഗം കേൾക്കുമെന്നും സബ് കലക്ടർ അറിയിച്ചത്. 

 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Thiruvananthapuram
img