01:37am 11 November 2026
NEWS
കിഴക്കമ്പലത്ത് വടിവാളും മാരകായുധങ്ങളുമായി ഗുണ്ടകള്‍ ഭരണ സമിതി ഡി.ജി.പിക്ക് പരാതി നല്‍കി
29/08/2025  06:54 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
കിഴക്കമ്പലത്ത് വടിവാളും മാരകായുധങ്ങളുമായി ഗുണ്ടകള്‍  ഭരണ സമിതി ഡി.ജി.പിക്ക് പരാതി നല്‍കി

കിഴക്കമ്പലം ; ഇന്നലെ  രാവിലെയാണ് കിഴക്കമ്പലം ഗ്രാമപഞ്ചായത്ത് ബസ് സ്റ്റാന്റ് പരിസരത്ത് വടിവാൾ തുടങ്ങിയ മാരകായുധങ്ങളുമായി ഗുണ്ടകളെ  കണ്ടെന്ന് പഞ്ചായത്ത് പ്രസിഡന്റ് മിനി രതീഷ്. പോലീസില്‍ അറിയച്ചതിനെത്തുടര്‍ന്ന് സ്ഥലത്തെത്തിയ കുന്നത്തുനാട് പോലീസ്  ആയുധങ്ങള്‍ കസ്റ്റഡിയിലെടുത്ത് മഹസര്‍ തയ്യാറാക്കുന്നതിന് പകരം അവ അവിടെ നിന്നും മാറ്റുക മാത്രമാണ് ചെയ്തതെന്ന് പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. കിഴക്കമ്പലം ബസ് സ്റ്റാന്റ് പൂര്‍ണ്ണമായും അടച്ചിട്ട് നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ഭരണ സമിതി തീരുമാനിച്ചിരുന്നു. ഇതിനെതിരെ സിപിഎം ഉം  സ്ഥലം എംഎല്‍എയും  നിരന്തരം തടസം സൃഷ്ടിക്കുന്നു. ഭരണ സമിതി അംഗങ്ങളെ ഭയപ്പെടുത്തുകയാണ് ഇവരുടെ ലക്ഷ്യം. അനാസ്ഥ കാട്ടിയ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുക്കണമെന്നും ഭരണ സമിതി അംഗങ്ങള്‍ക്ക് അടിയന്തരമായി പോലീസ് സംരക്ഷണം ഏര്‍പ്പെടുത്തണമെന്നും ആവശ്യപ്പെട്ട് പഞ്ചായത്ത് പ്രസിഡന്റ് സംസ്ഥാന പോലീസ് മേധാവിക്ക് കത്ത് നല്‍കിയിട്ടുണ്ട്. ട്വന്റി20 പാര്‍ട്ടി ഭരിക്കുന്ന പഞ്ചായത്തുകളിലെ വികസന പ്രവര്‍ത്തനങ്ങള്‍ കണ്ട് ഹാലിളകിയ സിപിഎമ്മിന്റെയും സ്ഥലം എം.എല്‍.എയുടെയും ഭീഷണക്ക് ഒരുകാരണ വശാലും വഴങ്ങില്ലെന്നും പഞ്ചായത്ത് ഭരണ സമിതി എടുത്ത തീരുമാനപ്രകാരം കിഴക്കമ്പലം ബസ് സ്റ്റാന്റ് ലോകോത്തര നിലവാരത്തില്‍ പണിപൂര്‍ത്തിയാക്കുമെന്നും പാർട്ടി പ്രസിഡന്റ് സാബു ജേക്കബ്  പറഞ്ഞു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img