12:45pm 10 September 2026
NEWS
മനുഷ്യത്വത്തിന്റെ ഐക്യത്തിലൂടെ ആണ് ലോകത്ത് നന്മ വളരുന്നത്
04/01/2026  09:31 PM IST
nila
മനുഷ്യത്വത്തിന്റെ ഐക്യത്തിലൂടെ ആണ് ലോകത്ത് നന്മ വളരുന്നത്

ചെങ്ങന്നൂർ:  മനുഷ്യത്വത്തിന്റെ ഐക്യത്തിലൂടെ ആണ് ലോകത്ത് നന്മ വളരുന്നത് എന്നും എല്ലാ മനുഷ്യനും ഒന്നാണ് എന്ന് സന്ദേശം നൽകിക്കൊണ്ടുള്ള ഏവരെയും ഒന്നിപ്പിക്കുന്ന ഇതുപോലുള്ള പരിപാടികൾ നടത്തുക എന്നത് മനോഹരമായ കാര്യമാണെന്നും ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു.. മിഷൻ ചെങ്ങന്നൂരിന്റെ ആഭിമുഖ്യത്തിൽ നടത്തിയ മനുഷ്യ ക്രിസ്തുമസ് ട്രീയുടെ പതിനൊന്നാമത് വാർഷിക സമ്മേളനവും പുതുവത്സര ആഘോഷവും ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു മന്ത്രി... ഫിഷറീസ് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ അധ്യക്ഷത വഹിച്ചു ക്രിസ്തുമസ് സ്നേഹത്തിന്റെയും സമാധാനത്തിന്റെയും സന്ദേശമാണ് നൽകുന്നത് എങ്കിലും നമ്മുടെ രാജ്യത്തിന്റെ   പല ഭാഗത്തും ചില പ്രവണതകൾ കാണുന്നത് ആശങ്കജനകമാണെന്നും മന്ത്രി സജിചെറിയാൻ പറഞ്ഞു.
 മിഷൻ ചെങ്ങന്നൂർ ചെയർമാൻ ശ്രീമതി ശോഭന ജോർജ് മുഖ്യപ്രഭാഷണം നടത്തി ചലച്ചിത്രതാരം ഷൈൻ ടോംചാക്കോ മുഖ്യ അതിഥിയായി പങ്കെടുത്തു..O.S
 ഉണ്ണികൃഷ്ണൻ, സജി പാറപ്പുറം, അനിൽ പി ശ്രീരംഗം, ബോധിനി പ്രഭാകരൻ നായർ, വത്സമ്മ എബ്രഹാം, പ്രതിപാൽ പുളിമൂട്ടിൽ, ഹാരിസ് പാലമൂട്ടിൽ എന്നിവർ പ്രസംഗിച്ചു

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Alappuzha
img