11:49pm 05 May 2026
NEWS
വേനൽച്ചൂടിന് വിട: ഖത്തറിൽ പുറത്തിറങ്ങാം, ശീതീകരിച്ച 11 സുന്ദരമായ ഇടങ്ങളിലേക്ക്
05/05/2026  09:18 PM IST
nila
വേനൽച്ചൂടിന് വിട: ഖത്തറിൽ പുറത്തിറങ്ങാം, ശീതീകരിച്ച 11 സുന്ദരമായ ഇടങ്ങളിലേക്ക്

ദോഹ: ഖത്തറിൽ വേനൽ കടുക്കുന്നതോടെ, പുറംവേദികളിലെ ചൂടിനെ പ്രതിരോധിക്കാൻ അത്യാധുനിക ശീതീകരണ സംവിധാനങ്ങളൊരുക്കി രാജ്യം സജ്ജം. കുടുംബങ്ങൾക്കും വ്യക്തികൾക്കും ഒരുപോലെ ആസ്വദിക്കാൻ കഴിയുന്ന, ശീതീകരിച്ച 11 പ്രധാന ഔട്ട്ഡോർ കേന്ദ്രങ്ങൾ സന്ദർശകരെ കാത്തിരിക്കുന്നു. സുസ്ഥിരമായ കൂളിംഗ് സാങ്കേതികവിദ്യ ഉപയോഗിച്ച് പൊതു പാർക്കുകൾ, പൈതൃക വിപണികൾ, ടൂറിസ്റ്റ് കേന്ദ്രങ്ങൾ എന്നിവയെല്ലാം നവീകരിച്ചിട്ടുണ്ട്.പ്രകൃതിഭംഗി ആസ്വദിച്ചുകൊണ്ട് വ്യായാമം ചെയ്യാനും നടക്കാനും ആഗ്രഹിക്കുന്നവർക്കായി ശീതീകരിച്ച ട്രാക്കുകളുള്ള പ്രധാന പാർക്കുകൾസജ്ജമായികഴിഞ്ഞു.ഉമ്മുൽ സനീം പാർക്ക്: പാർക്കിന് ചുറ്റുമായി 1,143 മീറ്റർ നീളമുള്ള ശീതീകരിച്ച ഔട്ട്ഡോർ റണ്ണിംഗ്, വോക്കിംഗ് ട്രാക്ക് ഇവിടെയുണ്ട്.
​അൽ ഗരാഫ സെൻട്രൽ പാർക്ക്: മേഖലയിലെ തന്നെ ആദ്യത്തെ ശീതീകരിച്ച കാൽനട ട്രാക്ക് എന്ന ഖ്യാതിയുള്ള ഇവിടെ 657 മീറ്റർl നീളത്തിലാണ് കൂളിംഗ് സംവിധാനമുള്ളത്.
​റൗദത്ത് അൽ ഹമാമ പാർക്ക്: ലോകത്തിലെ തന്നെ ഏറ്റവും നീളം കൂടിയ ശീതീകരിച്ച ഔട്ട്ഡോർ വോക്ക്‌വേ (1,197 മീറ്റർ) ഇവിടെയാണ്.
​ഓക്സിജൻ പാർക്ക്: എജ്യുക്കേഷൻ സിറ്റിയിൽ സ്ഥിതി ചെയ്യുന്ന ഈ പാർക്കിലെ വോക്ക്‌വേകൾ വേനലിലും കുളിർമയേകുന്നു.ഹൈ സ്ട്രീറ്റ് (കതാറ): ലോകത്തിലെ ആദ്യത്തെ ഓപ്പൺ എയർ എയർകണ്ടീഷൻഡ് സ്ട്രീറ്റ് ആണിത്.
​സൂഖ് വാഖിഫ്: പൈതൃക വിപണിയായ സൂഖ് വാഖിഫിന്റെ ചില ഭാഗങ്ങളിൽ കഴിഞ്ഞ വർഷം മുതൽ അത്യാധുനിക ശീതീകരണ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്.
​അൽ ഹസം മോൾ: യൂറോപ്യൻ ശൈലിയിലുള്ള ഈ മോളിലെ ഓപ്പൺ ഏരിയകൾ പൂർണ്ണമായും ശീതീകരിച്ചതാണ്.
​പ്ലെയ്സ് വെൻഡോം (ഫൗണ്ടൻ ഏരിയ): 7,400 ചതുരശ്ര മീറ്റർ വിസ്തീർണ്ണമുള്ള ഔട്ട്ഡോർ പ്ലാസയിൽ സംഗീത ജലധാര ആസ്വദിക്കുമ്പോൾ കുളിർമയേകാൻ പ്രത്യേക സംവിധാനമുണ്ട്.
​ലുസൈൽ ട്രയൽ: നൂറുകണക്കിന് മീറ്റർ നീളത്തിൽ നീളുന്ന ശീതീകരണ മേഖലകൾ ലുസൈൽ ട്രയലിനെ വേനലിലും സജീവമാക്കുന്നു.
​വെസ്റ്റ് വാക്ക് (അൽ വഅബ്): റെസ്റ്റോറന്റുകൾക്കും കഫേകൾക്കും ഇടയിലൂടെയുള്ള ശീതീകരിച്ച നടപ്പാതകൾ ഇവിടുത്തെ പ്രത്യേകതയാണ്.
​ക്രിസ്റ്റൽ വോക്ക്‌വേ (ജിവാൻ ഐലൻഡ്): 450 മീറ്റർ നീളമുള്ള ഈ പാതയിൽ പതിമൂവായിരത്തിലധികം ഉഷ്ണമേഖലാ സസ്യങ്ങളും പ്രത്യേക കുടകളും ഒരുക്കിയിട്ടുണ്ട്.
​പരിസ്ഥിതി സൗഹൃദമായ രീതിയിൽ സജ്ജീകരിച്ചിരിക്കുന്ന ഈ കേന്ദ്രങ്ങൾ, കടുത്ത വേനലിലും ഖത്തറിലെ ടൂറിസം മേഖലയെ സജീവമായി നിലനിർത്താൻ സഹായിക്കുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img