04:48am 15 August 2026
NEWS
ഇലക്ട്രിക് സ്കൂട്ടർ വാങ്ങാനൊരുങ്ങുന്നവർക്ക് സന്തോഷവാർത്ത; സബ്സിഡി വീണ്ടും; തുകയും കൂട്ടി
13/08/2026  07:23 AM IST
nila
ഇലക്ട്രിക് സ്കൂട്ടർ വാങ്ങാനൊരുങ്ങുന്നവർക്ക് സന്തോഷവാർത്ത; സബ്സിഡി വീണ്ടും; തുകയും കൂട്ടി

ന്യൂഡൽഹി: ഇലക്ട്രിക് ഇരുചക്ര വാഹനങ്ങൾ വാങ്ങാനൊരുങ്ങുന്നവർക്ക് ആശ്വാസമായി കേന്ദ്രസർക്കാരിന്റെ പുതിയ തീരുമാനം. പിഎം ഇ-ഡ്രൈവ് പദ്ധതിയിലെ സബ്സിഡി രണ്ട് വർഷത്തേക്ക് കൂടി നീട്ടി. 2028 സാമ്പത്തിക വർഷം വരെ പദ്ധതി തുടരും. സബ്സിഡി ഇനത്തിൽ 1,000 കോടി രൂപയുടെ അധിക വിഹിതവും അനുവദിച്ചിട്ടുണ്ട്.

കഴിഞ്ഞ മാർച്ചിൽ അവസാനിച്ച പദ്ധതിയാണ് വീണ്ടും നീട്ടിയത്. ഇലക്ട്രിക് ഇരുചക്ര വാഹനങ്ങൾക്ക് സബ്സിഡി ലഭിക്കുന്നതിനുള്ള ക്ലെയിം 2027 ഡിസംബർ 31 വരെ സമർപ്പിക്കാം.

കൂടുതൽ വാഹനങ്ങൾക്ക് ആനുകൂല്യം

പദ്ധതിയിലെ ഇലക്ട്രിക് ഇരുചക്ര വാഹനങ്ങളുടെ സബ്സിഡി വിഹിതം 1,772 കോടിയിൽനിന്ന് 2,767 കോടി രൂപയായി ഉയർത്തി. സബ്സിഡിക്ക് അർഹമായ വാഹനങ്ങളുടെ എണ്ണവും 24 ലക്ഷത്തിൽനിന്ന് 45.7 ലക്ഷമായി വർധിപ്പിച്ചു.

എത്ര രൂപ സബ്സിഡി ലഭിക്കും?

1.5 ലക്ഷം രൂപ വരെ എക്സ്-ഫാക്ടറി വിലയുള്ള ഇലക്ട്രിക് ഇരുചക്ര വാഹനങ്ങൾക്കാണ് പദ്ധതിയുടെ ആനുകൂല്യം ലഭിക്കുക. ബാറ്ററി ശേഷിയുടെ അടിസ്ഥാനത്തിലാണ് സബ്സിഡി കണക്കാക്കുന്നത്.

ഒരു കിലോവാട്ട് അവർക്ക് 2,500 രൂപയാണ് സബ്സിഡി. പരമാവധി 5,000 രൂപ വരെ ലഭിക്കും. എന്നാൽ ഈ തുക വാഹനത്തിന്റെ ആകെ വിലയുടെ 15 ശതമാനത്തിൽ അധികമാകാൻ പാടില്ല.

അതായത് വിപണിയിലെ എല്ലാ ഇലക്ട്രിക് സ്കൂട്ടറുകൾക്കും 5,000 രൂപ വീതം സബ്സിഡി ലഭിക്കില്ല. വാഹനത്തിന്റെ ബാറ്ററി ശേഷിയും എക്സ്-ഫാക്ടറി വിലയും അനുസരിച്ചായിരിക്കും ലഭിക്കുന്ന സബ്സിഡി തുക.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
AUTOMOTIVE
img