08:52am 13 November 2026
NEWS
ഗോള്‍ഡന്‍ ഗ്ലോബില്‍ തിളങ്ങാതെ ഓള്‍ വി ഇമാജിന്‍ അസ് ലൈറ്റ്

06/01/2025  09:29 AM IST
nila
ഗോള്‍ഡന്‍ ഗ്ലോബില്‍ തിളങ്ങാതെ ഓള്‍ വി ഇമാജിന്‍ അസ് ലൈറ്റ്

ഗോൾഡൻ ഗ്ലോബിൽ തിളങ്ങാതെ ഓൾ വി ഇമാജിൻ അസ് ലൈറ്റ്.  മികച്ച ഇം​ഗ്ലീഷ് ഇതരഭാഷാ ചിത്രം, മികച്ച സംവിധാനം എന്നീ വിഭാഗങ്ങളിൽ മത്സരിച്ച ഓൾ വി ഇമാജിൻ ആസ് ലൈറ്റിന് പുരസ്കാരം നേടാനായില്ല. മികച്ച ഇംഗ്ലീഷിതര സിനിമയ്ക്കുള്ള ഗോൾഡൻ ഗ്ലോബ് അവാർഡ് ഫ്രഞ്ച് മ്യൂസിക്കൽ ക്രൈം കോമഡിയായ 'എമിലിയ പെരേസ്' സ്വന്തമാക്കി. 

'ഓൾ വി ഇമേജിൻ ആസ് ലൈറ്റ്' ന്റെ സംവിധായിക പായൽ കപാഡിയയെ പിന്തള്ളി എമിലിയ പെരേസിന്റെ സംവിധായകൻ ജാക്വസ് ഔഡിയാഡ്  മികച്ച സംവിധായകനുള്ള പുരസ്കാരവും സ്വന്തമാക്കി.

 മികച്ച ഇംഗ്ലീഷിതര ചിത്രം, മികച്ച സംവിധായകൻ, മികച്ച നടി (കർള സോഫിയ ഗാസ്‌കോൺ), മികച്ച സ്വഭാവനടി (സോ സൽദാന, സലേന ഗോമസ്) അടക്കം നാല് അവാർഡുകൾ എമിലിയ പെരേസ് നേടി. ഗോൾഡന് ഗ്ലോബിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെടുന്ന ആദ്യത്തെ ട്രാൻസ്ജൻഡർ ആക്ടർ എന്ന പ്രത്യേകതയും കർള സോഫിയ ഗാസ്‌കോണിനുണ്ട്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
CINEMA
img