11:11am 25 November 2026
NEWS
സീറോമലബാർ സഭാ ആസ്ഥാനത്ത് പൗരോഹിത്യ സുവർണ, രജത ജൂബിലി ആഘോഷം സംഘടിപ്പിച്ചു
24/11/2026  07:05 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
സീറോമലബാർ സഭാ ആസ്ഥാനത്ത് പൗരോഹിത്യ സുവർണ, രജത ജൂബിലി ആഘോഷം സംഘടിപ്പിച്ചു
HIGHLIGHTS

പൗരോഹിത്യ ശുശ്രൂഷയുടെ സുവർണ, രജത ജൂബിലി ആഘോഷിക്കുന്ന വൈദികർ മേജർ ആർച്ചുബിഷപ്പ് മാർ റാഫേൽ തട്ടിൽ, ആർച്ചുബിഷപ്പ്  മാർ ആൻഡ്രൂസ് താഴത്ത്, ബിഷപ്പ് മാർ ടോണി നീലങ്കാവിൽ എന്നിവർക്കൊപ്പം.

കാക്കനാട്: പൗരോഹിത്യ ശുശ്രൂഷയുടെ സുവർണ, രജത ജൂബിലി ആഘോഷിക്കുന്ന വൈദികരെ ആദരിക്കുന്നതിനായി സീറോമലബാർസഭാ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ ജൂബിലി ആഘോഷം സംഘടിപ്പിച്ചു. വിവിധ രൂപതകളിൽനിന്നുമായി  എഴുപതോളം വൈദികർ ചടങ്ങിൽ പങ്കെടുത്തു.മേജർ ആർച്ചുബിഷപ്പ് മാർ റാഫേൽ തട്ടിൽ പിതാവിന്റെ കാർമികത്വത്തിൽ നടന്ന വിശുദ്ധ കുർബാനയിൽ സുവർണ ജൂബിലി ആഘോഷിക്കുന്ന ആർച്ചുബിഷപ്പ്  മാർ ആൻഡ്രൂസ് താഴത്ത്, ക്ലെർജി കമ്മീഷൻ ചെയർമാൻ ബിഷപ്പ് മാർ ടോണി നീലങ്കാവിൽ എന്നിവരും ജൂബിലേറിയൻസിനൊപ്പം സഹകാർമികരായി പങ്കുചേർന്നു. മേജർ ആർച്ച്ബിഷപ്പ് മാർ റാഫേൽ തട്ടിൽ തന്റെ സന്ദേശത്തിൽ, പൗരോഹിത്യ ജീവിതത്തിന്റെ വിവിധ ഘട്ടങ്ങളിൽ വിശ്വാസത്തോടും സമർപ്പണത്തോടും കൂടി സഭയ്ക്കും വിശ്വാസിസമൂഹത്തിനും നൽകിയ സേവനങ്ങൾക്ക് ജൂബിലേറിയൻമാരെ അഭിനന്ദിക്കുകയും ദൈവവിളിയോടുള്ള വിശ്വസ്തതയിലും ആത്മീയ ശുശ്രൂഷയിലും കൂടുതൽ തീക്ഷ്ണതയോടെ മുന്നേറാൻ ജൂബിലി ആഘോഷം പ്രചോദനമാകട്ടെയെന്ന്  ആശംസിക്കുകയും ചെയ്തു. 

തുടർന്ന് നടന്ന അനുമോദന സമ്മേളനത്തിൽ സഭാ ചാൻസലർ ഫാ. എബ്രഹാം കാവിൽപുരയിടത്തിൽ സ്വാഗതം ആശംസിച്ചു. മേജർ ആർച്ചുബിഷപ്പ് മാർ റാഫേൽ തട്ടിൽ പിതാവ് സമ്മേളനം ഉദ്‌ഘാടനം ചെയ്തു സംസാരിച്ചു. ക്ലെർജി കമ്മീഷൻ ചെയർമാൻ ബിഷപ്പ് മാർ ടോണി നീലങ്കാവിൽ  ആർച്ചുബിഷപ്പ്  മാർ ആൻഡ്രൂസ് താഴത്ത് ജൂബിലേറിയൻമാർക്ക് ആശംസകൾ നേർന്നു. ആർച്ചുബിഷപ്പ് മാർ ആൻഡ്രൂസ് താഴത്തും ഫാ. ഫിലിപ്പ് കാരക്കാട്ടും മറുപടി പ്രസംഗങ്ങൾ നടത്തി. ക്ലെർജി കമ്മീഷൻ സെക്രട്ടറി ഫാ. ടോം ഓലിക്കരോട്ട് നന്ദി പ്രകാശിപ്പിച്ചു.  സഭയുടെയും വിശ്വാസിസമൂഹത്തിന്റെയും ആത്മീയ വളർച്ചയ്ക്കായി ദീർഘകാലം ത്യാഗപൂര്വമായ ശുശ്രൂഷ ചെയ്ത വൈദികരുടെ ജീവിതത്തോടുള്ള ആദരവും നന്ദിയും പ്രകടിപ്പിക്കുന്നതായിരുന്നു സഭാ ആസ്ഥാനത്തു നടന്ന ജൂബിലി ആഘോഷം. സീറോമലബാർ സഭയുടെ ക്ലെർജി കമ്മീഷനാണു ജൂബിലി ആഘോഷപരിപാടികൾക്ക് നേതൃത്വം നൽകിയത്.

 


 

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img