11:22am 11 November 2026
NEWS
സ്വർണക്കടത്ത് കേസ്: ഇ.ഡിക്കെതിരായ ജുഡീഷ്യൽ അന്വേഷണം തുടങ്ങാനാവില്ലെന്ന് ഹൈക്കോടതി
27/09/2025  09:01 AM IST
സുരേഷ് വണ്ടന്നൂർ
സ്വർണക്കടത്ത് കേസ്: ഇ.ഡിക്കെതിരായ ജുഡീഷ്യൽ അന്വേഷണം തുടങ്ങാനാവില്ലെന്ന് ഹൈക്കോടതി

​കൊച്ചി: ഒന്നാം പിണറായി സർക്കാരിൻ്റെ കാലത്ത് വലിയ വിവാദമായ സ്വർണക്കടത്ത് കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെതിരെ (ഇ.ഡി) പ്രഖ്യാപിച്ച ജുഡീഷ്യൽ അന്വേഷണം തടഞ്ഞുകൊണ്ടുള്ള ഹൈക്കോടതി സിംഗിൾ ബെഞ്ചിൻ്റെ ഉത്തരവ് ഡിവിഷൻ ബെഞ്ചും ശരിവെച്ചു. ഇതോടെ, ഇ.ഡിക്കെതിരായ ജുഡീഷ്യൽ അന്വേഷണവുമായി സർക്കാരിന് മുന്നോട്ട് പോകാനാവില്ല.​ജുഡീഷ്യൽ കമ്മീഷനെ നിയമിച്ച സർക്കാരിൻ്റെ നടപടിയെ ചോദ്യം ചെയ്യാൻ ഇ.ഡിക്ക് അധികാരമുണ്ടെന്ന് വ്യക്തമാക്കിയാണ് ഡിവിഷൻ ബെഞ്ച് സർക്കാരിൻ്റെ അപ്പീൽ തള്ളിയത്. അതേസമയം, ജസ്റ്റിസ് വി.കെ. മോഹനൻ അധ്യക്ഷനായ ഏകാംഗ ജുഡീഷ്യൽ കമ്മീഷൻ ഇപ്പോഴും നിലവിലുണ്ട്.


​സ്വർണക്കടത്ത് കേസിൽ രാഷ്ട്രീയ നേതാക്കൾക്ക് പങ്കുണ്ടെന്ന് മൊഴി നൽകാൻ ഇ.ഡി ഉദ്യോഗസ്ഥർ സമ്മർദ്ദം ചെലുത്തിയെന്ന് കേസിലെ പ്രതികളിലൊരാളായ സന്ദീപ് നായരുടെ കത്തിലും ഓഡിയോ ക്ലിപ്പിലുമുണ്ടായിരുന്നു. ഇത് അന്വേഷിക്കാനാണ് സർക്കാർ ജുഡീഷ്യൽ കമ്മീഷനെ നിയോഗിച്ചത്. എന്നാൽ, കമ്മീഷനെ നിയമിക്കാൻ സർക്കാരിന് അധികാരമില്ലെന്ന് ചൂണ്ടിക്കാട്ടി ഇ.ഡി നൽകിയ ഹർജിയിലാണ് സിംഗിൾ ബെഞ്ച് ഈ നടപടി സ്റ്റേ ചെയ്തത്. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരമുള്ള (പി.എം.എൽ.എ) അന്വേഷണത്തെ ജുഡീഷ്യൽ അന്വേഷണം ബാധിക്കുമെന്ന സിംഗിൾ ബെഞ്ചിൻ്റെ വിലയിരുത്തൽ ഡിവിഷൻ ബെഞ്ചും അംഗീകരിച്ചു.
​ഇനി ഇ.ഡി നൽകിയ ഹർജിയിൽ സിംഗിൾ ബെഞ്ച് വിശദമായ വാദം കേൾക്കും.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img