01:28pm 08 November 2026
NEWS
സ്വർണത്തിന് ചരിത്രത്തിലെ ഏറ്റവും വലിയ വിലവർധനവ്
10/04/2025  11:53 AM IST
nila
സ്വർണത്തിന് ചരിത്രത്തിലെ ഏറ്റവും വലിയ വിലവർധനവ്

സംസ്ഥാനത്ത് സ്വർണവിലയിൽ വൻ കുതിപ്പ്. കേരളത്തിൽ ഇന്ന് ഒരു പവൻ സ്വർണത്തിന് 2,160 രൂപയുടെ വർധനവാണുണ്ടായത്. ഇതോടെ ഒരു പവൻ സ്വർണത്തിന് 68,480 രൂപയായി. ഗ്രാമിന് 270 രൂപ വർധിച്ച് 8,560 രൂപയിലെത്തി. കേരളത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഒറ്റ ദിവസം സ്വർണത്തിന് ഇത്രയേറെ വില വർധിക്കുന്നത്. 

ഒരു പവൻ സ്വർണത്തിന് 68,480 രൂപയാണെങ്കിലും ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഇതിൽ കൂടുതൽ പണം വേണം. പണിക്കൂലിയും ഹോൾമാർക്ക് ഫീസും നികുതിയും കൂടിച്ചേരുമ്പോൾ സ്വർണവില എഴുപതിനായിരം രൂപയിൽ മുകളിലെത്തും. 

ഇക്കഴിഞ്ഞ ചൊവ്വാഴ്ച (ഏപ്രിൽ 8) പവന് 65,800 രൂപയും ഗ്രാമിന് 8,225 രൂപയുമായിരുന്നു വില. അതായത്, രണ്ടുദിവസത്തിനിടെ മാത്രം പവന് 2,680 രൂപയുടെയും ഗ്രാമിന് 335 രൂപയുടെയും വർധന. 18 കാരറ്റ് സ്വർണവിലയും ഇന്നു കുതിച്ചുകയറി റെക്കോർഡിലെത്തി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img