NEWS
മൂന്നു ദിവസത്തെ ഇടവേളക്ക് ശേഷം സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റം
09/12/2024 11:04 AM IST
nila
മൂന്നു ദിവസത്തെ ഇടവേളക്ക് ശേഷം സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റം. ഇന്ന് സ്വർണവിലയിൽ പവന് 120 രൂപയുടെ വർധനവാണുണ്ടായത്.. ഇതോടെ കേരളത്തിൽ ഒരുപവൻ സ്വർണത്തിന് 57,040 രൂപയായി. മൂന്ന് ദിവസം ഒരേ വിലയായിരുന്ന സ്വർണത്തിന് ഇന്നാണ് വർധനയുണ്ടായത്. ഒരു ഗ്രാം സ്വർണത്തിന് 15 രൂപ വർധിച്ച് 7130 രൂപയിലെത്തി.
ആഗോള വിപണിയിൽ സ്പോട് ഗോൾഡ് വില ട്രോയ് ഔൺസിന് 2,638.26 ഡോളറാണ്. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്സിൽ 10 ഗ്രാം 24 കാരറ്റ് സ്വർണത്തിന്റെ വില 76,773 രൂപയിലെത്തി. അമേരിക്കയിലെ പണപ്പെരുപ്പ നിരക്കുകൾക്കായി കാത്തിരിക്കുകയണ് നിക്ഷേപകർ. അടുത്തയാഴ്ച പുറത്തുവരാനിരിക്കുന്ന യുഎസ് ഫെഡിന്റെ നയ പ്രഖ്യാനവും സ്വർണ വിലയിൽ പ്രതിഫലിക്കും.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.