NEWS
കേരളത്തിൽ ഇന്ന് സ്വർണവിലയിൽ വൻ കുതിപ്പ്
25/11/2025 12:24 PM IST
nila

കേരളത്തിൽ ഇന്ന് സ്വർണവിലയിൽ വൻ കുതിപ്പ്. പവന് 1,400 രൂപ വർധിച്ച് 93,160 രൂപയിലെത്തി. ഗ്രാമിന് 175 രൂപ കൂടിയോടെ 11,645 രൂപ ആയി. രണ്ടാഴ്ചയ്ക്ക് ശേഷമാണ് സ്വർണവില വീണ്ടും 93,000 രൂപ കടക്കുന്നത്.
യുഎസിൽ പലിശനിരക്ക് കുറയുമെന്ന പ്രതീക്ഷയും അന്താരാഷ്ട്ര വിപണിയിൽ ഔൺസിന് വില 4,146 ഡോളറിൽ എത്തിയും ആഭ്യന്തര വിപണിയെ സ്വാധീനിച്ചു. ഡോളർ ശക്തമായിട്ടും സ്വർണത്തിനുള്ള ഡിമാൻഡ് കുറയാത്തതും വില ഉയരാൻ കാരണമായി.
18 കാരറ്റ്: 9,630 രൂപ/ഗ്രാം
14 കാരറ്റ്: 7,460 രൂപ/ഗ്രാം
9 കാരറ്റ്: 4,815 രൂപ/ഗ്രാം
വെള്ളിയും മുന്നേറുകയാണ്; ഗ്രാമിന് 168 രൂപ, മൂന്നു രൂപയുടെ വർധനവാണ് ഇന്ന് രേഖപ്പെടുത്തിയത്.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











