02:35pm 11 November 2026
NEWS
ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഒരു ലക്ഷം രൂപയിലേറെ വേണം!
13/10/2025  10:47 AM IST
nila
ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഒരു ലക്ഷം രൂപയിലേറെ വേണം!

സംസ്ഥാനത്ത് പുതിയ റെക്കോർഡുകൾ കുറിച്ച് സ്വർണവില. ഇന്നും സ്വർണവിലയിൽ വർധനവ് രേഖപ്പെടുത്തി. ഒരു പവൻ സ്വർണത്തിന് 240 രൂപയുടെ വർധനവാണ് ഇന്നുണ്ടായത്. ഇതോടെ സംസ്ഥാനത്ത് ഒരുപവൻ സ്വർണത്തിന്  91,960  രൂപയായി. ഒരു ​ഗ്രാം സ്വർണത്തിന് 30 രൂപയുടെ വർധനവാണുണ്ടായത്. ഇതോടെ ഒരു ​ഗ്രാം സ്വർണത്തിന് 11,495 രൂപയായി. 24 കാരറ്റിന് ഗ്രാമിന് 32 രൂപ വർധിച്ച് 12,340 രൂപയായി. 18 കാരറ്റ് സ്വർണം ഗ്രാമിന് 24 രൂപ കൂടി 9405 രൂപയായി. 

അതേസമയം, ഒരു പവൻ സ്വർണാഭരണം വാങ്ങണമെങ്കിൽ ഇന്ന് ഒരുലക്ഷം രൂപയിലേറെ വേണം എന്നതാണ് സാഹചര്യം.  ഒരു പവൻ സ്വർണാഭരണത്തിന് 9196 രൂപയാണ് 10 ശതമാനം പണിക്കൂലിയായി നൽകേണ്ടത്. സ്വർണ വിലയോടൊപ്പം ഹാൾമാർക്കിങ് ചാർജായ 53 രൂപയും (45 രൂപ+ 18% ജിഎസ്ടി) മൂന്ന് ശതമാനം ജിഎസ്ടിയും അടങ്ങുന്നതാണ് സ്വർണാഭരണത്തിൻറെ വില. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img