08:01am 11 November 2026
NEWS
കേരളത്തിൽ സ്വർണവില കത്തിക്കയറുന്നു
10/09/2025  10:58 AM IST
nila
കേരളത്തിൽ സ്വർണവില കത്തിക്കയറുന്നു

സംസ്ഥാനത്ത് സ്വർണവില കുതിപ്പ് തുടരുന്നു. ഒരു പവൻ സ്വർണത്തിന് ഇന്ന് 160 രൂപയുടെ വർധനവാണുണ്ടായത്. ഇതോടെ ഒരുപവൻ സ്വർണത്തിന്  81,040 രൂപയായി. ഒരു ​ഗ്രാം സ്വർണത്തിന് 10,130 രൂപയാണ് ഇന്നത്തെ വിപണിവില. 

കഴിഞ്ഞ ജനുവരിക്ക് ശേഷം മാത്രം ഒരു പവൻ സ്വർണത്തിന് 21,040 രൂപയാണ് വർധിച്ചത്. ജനുവരി 22ന് 60,000 രൂപയായിരുന്നു പവന്. 2022 ഡിസംബറിൽ 40,000 രൂപ പിന്നിട്ട സ്വർണവില മൂന്ന് വർഷത്തിനുള്ളിൽ ഇരട്ടിയിലേറെയാണ് വില വർധിച്ചത്.

അതേസമയം, സ്വർണ വിലയിൽ രാജ്യാന്തര വിപണിയിൽ കഴിഞ്ഞദിവസം കാര്യമായ വർധന പ്രകടമല്ല. സ്‌പോട് ഗോൾഡ് വില ട്രോയ് ഔൺസിന് 3,624.39 ഡോളർ നിലവാരത്തിലാണ്. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്‌സിൽ വിലയിൽ നേരിയ ഇടിവ് രേഖപ്പെടുത്തി. പത്ത് ഗ്രാം 24 കാരറ്റ് സ്വർണത്തിന്റെ വില 1,08,775 രൂപയായാണ് കുറഞ്ഞത്.

യുഎസ് തീരുവകളെക്കുറിച്ചുള്ള ആശങ്കകളും സമ്പദ്‌വ്യവസ്ഥയിൽ അവയുണ്ടാക്കാനിടയുള്ള പ്രത്യാഘാതങ്ങളുമാണ് സ്വർണവിലയിലെ സമീപകാല അനിശ്ചിതത്വത്തിന് പിന്നിൽ. യുഎസ് കേന്ദ്ര ബാങ്കായ ഫെഡ് റിസർവ് ഈ മാസം നിരക്ക് കുറച്ചേക്കുമെന്ന വിലയിരുത്തലുകൾ സ്വർണത്തിന് അനുകൂലമായ സാഹചര്യമുണ്ടാക്കിയിട്ടുണ്ട്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img