01:08am 09 May 2026
NEWS
ഖത്തർ വിപണിയിൽ സ്വർണ്ണവിലയിൽ വർദ്ധനവ്; ഈ ആഴ്ചയിൽ 1.88 ശതമാനം ഉയർന്നു
08/05/2026  12:44 PM IST
nila
ഖത്തർ വിപണിയിൽ സ്വർണ്ണവിലയിൽ വർദ്ധനവ്; ഈ ആഴ്ചയിൽ 1.88 ശതമാനം ഉയർന്നു

ദോഹ: ഖത്തർ വിപണിയിൽ ഈ ആഴ്ച സ്വർണ്ണവിലയിൽ 1.88 ശതമാനം വർദ്ധനവ് രേഖപ്പെടുത്തി. ഖത്തർ നാഷണൽ ബാങ്ക് (QNB) പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങൾക്കനുസരിച്ച് സ്വർണ്ണവില ഔൺസിന് 4,703.16 ഡോളറിൽ എത്തി.
​കഴിഞ്ഞ ഞായറാഴ്ച ഔൺസിന് 4,616.28 ഡോളറായിരുന്ന വിലയിൽ നിന്നാണ് ഈ കുതിച്ചുചാട്ടം ഉണ്ടായത്. സ്വർണ്ണത്തോടൊപ്പം മറ്റ് വിലപിടിപ്പുള്ള ലോഹങ്ങളുടെ വിലയിലും ഈ ആഴ്ച മാറ്റങ്ങൾ പ്രകടമാണ്.അതേസമയം  3.08 ശതമാനം വർദ്ധനവോടെ വെള്ളി ഔൺസിന് 77.70 ഡോളർ എന്ന നിരക്കിലെത്തി. ആഴ്ചയുടെ തുടക്കത്തിൽ ഇത് 75.38 ഡോളറായിരുന്നു.3.45 ശതമാനത്തിന്റെ വലിയ മുന്നേറ്റമാണ് പ്ലാറ്റിനം കാഴ്ചവെച്ചത്. ഞായറാഴ്ച 1995.63 ഡോളറായിരുന്ന വില നിലവിൽ 2,064.58 ഡോളറിൽ എത്തിനിൽക്കുന്നു.
​ആഗോള സാമ്പത്തിക സാഹചര്യങ്ങളും നിക്ഷേപകരുടെ താല്പര്യങ്ങളുമാണ് ഖത്തർ വിപണിയിലെ ഈ വിലക്കയറ്റത്തിന് പിന്നിലെന്ന് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img