04:01pm 26 November 2026
NEWS
കേരളത്തിൽ സ്വർണവില കുതിച്ചുയരുന്നു
30/01/2025  11:05 AM IST
nila
കേരളത്തിൽ സ്വർണവില കുതിച്ചുയരുന്നു

കൊച്ചി: സംസ്ഥാനത്ത് സ്വർണവില കുതിച്ചുയരുന്നു. ഇന്ന് പവന് 120 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വിപണിവില  60,880 രൂപയായി. ​ഗ്രാമിന് 15 രൂപ വർധിച്ച് 7610 രൂപയിലെത്തി. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്‌സിൽ പത്ത് ഗ്രാം 24 കാരറ്റ് സ്വർണത്തിന്റെ വില 81,007 രൂപയിലാണ് വ്യാപാരം നടക്കുന്നത്. 

ഒരു മാസത്തിനിടെ കേരളത്തിൽ ഒരു പവൻ സ്വർണത്തിന് 3,680 രൂപയുടെ വർധനവാണുണ്ടായത്. ഒരു വർഷത്തിനിടെ 14,640 രൂപയാണ് ഒരു പവന് വർധിച്ചത്. 

കുറഞ്ഞ ചെലവിലുള്ള എഐ സാധ്യതകളുമായി ഡീപ്‌സീക്ക് എത്തിയതിന് പിന്നാലെ യുഎസ് ഓഹരി വിപണിയിൽ നേരിട്ട തിരിച്ചടിയാണ് സ്വർണം നേട്ടമാക്കിയത്. ഇത്തവണ നിരക്കിൽ കുറവ് വരുത്തേണ്ടെന്ന യുഎസ് ഫെഡിന്റെ തീരുമാനവും സ്വർണ വിലയിൽ പ്രതിഫലിച്ചു.

 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img