NEWS
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില കുറഞ്ഞു.
20/04/2026 01:24 PM IST
ചെറുകര സണ്ണിലൂക്കോസ്

പവന് 360 രൂപ കുറഞ്ഞ് 1,13,880 രൂപയിലെത്തി.
ഗ്രാമിന് 45 രൂപ കുറഞ്ഞ് 14,235 രൂപയിലെത്തി.
ഏപ്രില്‍ മാസത്തിലെ ഉയര്‍ന്ന വിലയായ 1,14,240 രൂപയില്‍ നിന്നാണ് സ്വര്‍ണ വില ഇന്ന് പവന് 360 രൂപ കുറഞ്ഞത്.
രാജ്യാന്തര വിപണിയിലെ ഇടിവാണ് കേരളത്തിലും വില കുറയാന്‍ കാരണമായത്.
പശ്ചിമേഷ്യൻ സംഘർഷം ലഘൂകരിക്കാൻ ശ്രമം നടക്കുന്നതിനിടെ വിപണിയിലെ ചാഞ്ചാട്ടം തുടർന്നേക്കും എന്നാണ് സൂചന.
രാജ്യാന്തര സ്വര്‍ണ വില 4,793 ഡോളറാണ്.
ഒരു ശതമാനത്തോളമാണ് ഇടിവ് രേഖപ്പടുത്തിയത്.
ഏപ്രില്‍ 13 നു ശേഷമുള്ള ഏറ്റവും കുറഞ്ഞ വിലയാണിത്.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.










