01:04pm 13 November 2026
NEWS
സംസ്ഥാനത്ത് സ്വര്‍ണവില കുത്തനെ ഇടിഞ്ഞു; വെള്ളി വിലയിലും ഇടിവ്; 22 കാരറ്റ് സ്വര്‍ണവില പവന് 5,240 രൂപ കുറഞ്ഞു.
30/01/2026  11:53 AM IST
ചെറുകര സണ്ണിലൂക്കോസ്
സംസ്ഥാനത്ത് സ്വര്‍ണവില കുത്തനെ ഇടിഞ്ഞു; വെള്ളി വിലയിലും ഇടിവ്; 22 കാരറ്റ് സ്വര്‍ണവില പവന് 5,240 രൂപ കുറഞ്ഞു

 

സംസ്ഥാനത്ത് സ്വർണവില കുത്തനെ ഇടിഞ്ഞു. ഇന്നലെ രേഖപ്പെടുത്തിയ ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിലയില്‍ നിന്നാണ് സ്വർണവില താഴേക്ക് പോയത്.

ഇന്ന് രാവിലെ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 22 കാരറ്റ് സ്വർണം പവന് 5,240 രൂപയുടെ കുറവാണ് ഉണ്ടായിരിക്കുന്നത്. സ്വർണത്തിന് പിന്നാലെ വെള്ളി വിലയിലും കുറവുണ്ടായിട്ടുണ്ട്. ഇന്നലെ ഗ്രാമിന് 410 രൂപയായിരുന്ന വെള്ളിവിലയില്‍ ഇന്ന് ഗ്രാമിന് 15 രൂപയാണ് കുറഞ്ഞത്. പത്ത് ഗ്രാമിന് 150 രൂപയും കുറഞ്ഞു.

ഇന്നത്തെ സ്വർണവില (22 കാരറ്റ്)

ഒരു പവൻ: ₹ 1,25,120 (ഇന്നലെ ₹ 1,30,360 ആയിരുന്നു).

ഒരു ഗ്രാം: ₹ 15,640 (ഇന്നലത്തെ അപേക്ഷിച്ച്‌ ₹ 655 കുറഞ്ഞു).

മറ്റ് കാരറ്റുകളിലെ വില

18 കാരറ്റ്: ഒരു ഗ്രാമിന് ₹ 12,845 (₹ 535 കുറഞ്ഞു). ഒരു പവന് ₹ 1,02,760.

14 കാരറ്റ്: ഒരു ഗ്രാമിന് ₹ 10,005 (₹ 415 കുറഞ്ഞു).

9 കാരറ്റ്: ഒരു ഗ്രാമിന് ₹ 6,450 (₹ 265 കുറഞ്ഞു).

1 ഗ്രാം വെള്ളി: ₹ 395.

10 ഗ്രാം വെള്ളി: ₹ 3,950.

ഇന്നലെ രാവിലെ 1080 രൂപ ഗ്രാമിന് വർധിച്ച്‌ 22 കാരറ്റ് സ്വർണവില ഗ്രാമിന് 16395 ആയിരുന്നു. എന്നാല്‍ വൈകുന്നേരം സ്വർണവില കുറഞ്ഞ് ഗ്രാമിന് 16295 ആയി. ഇതോടെ പവൻ സ്വർണവില രാവിലെ രേഖപ്പെടുത്തിയ 1,31,160 ല്‍ നിന്ന് 1,30,360 രൂപയായി കുറഞ്ഞു. ഇന്ന് ഇത് വീണ്ടും 1,25,120 രൂപയിലേക്ക് താഴുകയായിരുന്നു. ഈ വിലയില്‍ ജിഎസ്ടിയും പണിക്കൂലിയും ഉള്‍പ്പെട്ടിട്ടില്ല.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img