08:46pm 12 November 2026
NEWS
സ്വര്‍ണവില വീണ്ടും ഇടിഞ്ഞു; നാല് ദിവസം കൊണ്ട് കുറഞ്ഞത് 20,040 രൂപ.
02/02/2026  12:00 PM IST
ചെറുകര സണ്ണിലൂക്കോസ്
സ്വര്‍ണവില വീണ്ടും ഇടിഞ്ഞു; നാല് ദിവസം കൊണ്ട് കുറഞ്ഞത് 20,040 രൂപ

 

സ്വര്‍ണവിലയില്‍ വീണ്ടും വന്‍ ഇടിവ്. ഇന്ന് പവന്‍ വില 6640 രൂപ കുറഞ്ഞ് 1,11,120 രൂപയായി. ഗ്രാമിന് 830 രൂപ കുറഞ്ഞ് 13,890 രൂപയായി. നാലു ദിവസത്തിനിടെ പവന് 20,040 രൂപയാണ് കുറഞ്ഞത്.   ഇന്നലെ 1,17,760 രൂപയായിരുന്നു വില. ജനുവരി 29ന് ചരിത്രത്തിലെ എക്കാലത്തെയും ഉയര്‍ന്ന വിലയായ 1,31,160ലെത്തിയിരുന്നു. ഇതിന് പിന്നാലെ നിക്ഷേപകര്‍ വന്‍തോതില്‍ ലാഭമെടുത്തതും ഡോളര്‍ നേരിയ തോതില്‍ ശക്തിപ്പെട്ടതുമാണ് വില തുടര്‍ച്ചയായി ഇടിയാന്‍ കാരണം.   ആഗോള രാഷ്ട്രീയ അനിശ്ചിതാവസ്ഥയുടെ പശ്ചാത്തലത്തിലാണ് ഏതാനും മാസമായി സ്വര്‍ണം വന്‍ കുതിപ്പ് നടത്തിയത്. വെള്ളി വിലയും വന്‍തോതില്‍ വര്‍ധിച്ചിരുന്നു. എന്നാല്‍, കഴിഞ്ഞ നാലു ദിവസമായി കനത്ത വിലയിടിവാണ് നേരിടുന്നത്.ആഗോള വിപണിയില്‍ സ്വര്‍ണവില ഔണ്‍സിന് 4687 ഡോളര്‍ എന്ന നിലയിലാണ് വ്യാപാരം തുടരുന്നത്. 58 ഡോളറിന്റെ ഇടിവ് നേരിട്ടു. അതേസമയം, വെള്ളി വിലയില്‍ വര്‍ധനവുണ്ടായി. ഔണ്‍സിന് 3.23 ഡോളര്‍ വര്‍ധിച്ച് 79.25 ഡോളറിനാണ് വ്യാപാരം നടക്കുന്നത്.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img