NEWS
കേരളത്തിൽ സ്വർണ വില 90,000 കടന്നു
08/10/2025 11:09 AM IST
nila

കേരളത്തിൽ സ്വർണ വില 90,000 കടന്നു. ഇന്നു മാത്രം ഒരു പവൻ സ്വർണത്തിന് 840 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വിപണി വില 90,320 രൂപയിലെത്തി. ഈ കുതിപ്പ് തുടർന്നാൽ സമീപദിവസങ്ങളിൽ തന്നെ ഒരു പവൻ സ്വർണത്തിന് ഒരു ലക്ഷം രൂപയിലെത്തും.
ഇന്ന് ഒരു ഗ്രാം സ്വർണത്തിന് 105 രൂപയാണ് വർധിച്ചത്. ഇതോടെ ഒരുഗ്രാം സ്വർണത്തിന് 11,290 രൂപയായി. 10 ഗ്രാം 24 കാരറ്റ് സ്വർണത്തിന്റെ വില 12,200 രൂപയ്ക്ക് മുകളിലെത്തി.
യുഎസിലെ സാമ്പത്തിക പ്രതിസന്ധിയാണ് സമീപകാലത്തെ വില വർധനവിന് പിന്നിൽ. ഇതോടെ രാജ്യാന്തര വിപണിയിൽ സ്‌പോട് ഗോൾഡ് വില ട്രോയ് ഔൺസിന് 4,020 ഡോളറായി. ഈ വർഷം തുടക്കത്തിൽ 2,500 ഡോളറായിരുന്നു. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്‌സിലും റെക്കോഡ് നിലവാരത്തിലാണ് വില.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











