
സംസ്ഥാനത്ത് ഇന്നും സ്വർണവില വർധിച്ചു. വൻ വിലവർധനവാണ് ഇന്ന് രേഖപ്പെടുത്തിയത്. ഒരു പവൻ സ്വർണത്തിന് 2,840 രൂപയാണ് ഇന്ന് കൂടിയത്. ഇതോടെ സംസ്ഥാനത്ത് ഒരു പവൻ സ്വർണത്തിന് 97,360 രൂപയായി. ഒരു ഗ്രാം സ്വർണത്തിന് 355 രൂപ വർധിച്ച് 12,170 രൂപയിലെത്തി. ഒരു പവൻ സ്വർണത്തിന് രണ്ടാഴ്ച്ചയ്ക്കിടെ വർധിച്ചത് 10,800 രൂപയാണ്.
ആഗോള വിപണിയിലും സ്വർണ വില എക്കാലത്തെയും ഉയരം കുറിച്ച് മുന്നേറുകയാണ്. ട്രോയ് ഔൺസിന് 4,300 ഡോളർ പിന്നിട്ടു. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്‌സിൽ പത്ത് ഗ്രാം 24 കാരറ്റിന്റെ വില 1,31,920 രൂപയായി. അമേരിക്ക - ചൈന വ്യാപാര സംഘർഷം രൂക്ഷമായതും ഫെഡ് റിസർവ് നിരക്ക് കുറച്ചേക്കുമെന്ന സൂചനയുമാണ് നിലവിലെ കുതിപ്പിന് പിന്നിൽ. ഭൗമരാഷ്ട്രീയ സംഘർഷങ്ങളും ആഗോള അനിശ്ചിതത്വങ്ങളുമൊക്കെ സ്വർണത്തിന്റെ നേട്ടത്തിന് പിന്നിലുണ്ട്. വൻകിട നിക്ഷേപകർ വൻതോതിൽ സ്വർണത്തിലേയ്ക്ക് തിരിയുന്ന സാഹചര്യമാണ് ആഗോളതലത്തിലുള്ളത്.











