10:32am 06 September 2026
NEWS
വിലയിൽ പുതിയ റെക്കോർഡ് കുറിച്ച് സ്വർണം
24/01/2025  01:24 PM IST
nila
വിലയിൽ പുതിയ റെക്കോർഡ് കുറിച്ച് സ്വർണം

കൊല്ലം: കേരളത്തിൽ സ്വർണവില പുതിയ റെക്കോഡ് കുറിച്ചു. ഇന്ന് പവന് 240 രൂപ കൂടി 60,440 രൂപയായി. ഗ്രാമിനാകട്ടെ 30 രൂപ വർധിച്ച് 7,555 രൂപയുമായി. മൂന്നാഴ്ചക്കിടെ ഒരു പവൻ സ്വർണത്തിന് 3,240 രൂപയാണ് വർധിച്ചത്. അതേസമയം, ഒരു പവൻ സ്വർണാഭരണം ലഭിക്കാൻ 65,000 രൂപയിലേറെ നൽകേണ്ടിവരും. കുറഞ്ഞ പണിക്കൂലിയായ അഞ്ച് ശതമാനവും മൂന്നു ശതമാനം ജിഎസ്ടിയും ചേരുന്ന തുകയാണിത്. പണിക്കൂലി കൂടുന്നതനുസരിച്ച് വില വീണ്ടും വർധിക്കും. 

അമേരിക്കയിൽ ട്രംപ് അധികാരമേറ്റതിന് പിന്നാലെയാണ് സ്വർണ വിലയിൽ വീണ്ടും കുതിപ്പ് പ്രകടമായത്. യുഎസിലെ ട്രഷറി ആദായത്തിൽ കുറവ് വന്നതും ഡോളർ ദുർബലമായതുമാണ് സ്വർണം നേട്ടമാക്കിയത്. ആഗോള വിപണിയിൽ സ്പോട് ഗോൾഡ് വില ട്രോയ് ഔൺസിന് 2,771.92 ഡോളറിലെത്തി. രാജ്യത്തെ കമ്മോഡിറ്റി എക്‌സ്‌ചേഞ്ച് ആയ എംസിഎക്സിൽ 10 ഗ്രാം 24 കാരറ്റ് സ്വർണ വില 79,894 രൂപയാണ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img