03:59am 06 November 2026
NEWS
സ്വർണവില എല്ലാ പരിധികളും കടന്ന് മുന്നേറുന്നു
31/01/2025  10:42 AM IST
nila
സ്വർണവില എല്ലാ പരിധികളും കടന്ന് മുന്നേറുന്നു

സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ വർധനവ്. പവന് 960 രൂപയാണ് ഇന്ന് ഒറ്റയടിക്ക് കൂടിയത്. ഇതോടെ ഒരുപവൻ സ്വർണത്തിന്  61,840 രൂപയായി. ഗ്രാം സ്വർണത്തിന് 120 രൂപ കൂടി 7730 രൂപയിലെത്തി. സമീപകാലത്ത് ആദ്യമായാണ് ഒറ്റദിവസം ഇത്രയേറെ രൂപയുടെ വർധനവ് സ്വർണത്തിനുണ്ടാകുന്നത്. ആഗോള വിപണിയിൽ ഡിമാൻഡ് കൂടിയതാണ് സ്വർണവിലയിൽ കേരളത്തിൽ ഇത്ര വലിയ കുതിച്ചുചാട്ടത്തിന് കാരണമായത്. 

ആഗോള വിപണിയിൽ ഒരു ട്രോയ് ഔൺസ് സ്വർണത്തിന്റെ വില 2,799.2 ഡോളറാണ്. വെള്ളിയുടെ വിലയിലും സമാനമായ വർധനവുണ്ടായി. ന്യൂയോർക്ക് വിപണിയിൽ ഔൺസിന് 31.52 ഡോളർ നിലവാരത്തിലെത്തി. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്‌സിൽ പത്ത് ഗ്രാം 24 കാരറ്റ് സ്വർണത്തിന്റെ വില 0.25 ശതമാനം ഉയർന്ന് 82,250 രൂപയിലെത്തി. വെള്ളിയുടെ വിലയാകട്ടെ 0.20 ശതമാനം കുതിച്ച് കിലോഗ്രാമിന് 93,635 രൂപയുമായി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img