04:44pm 10 November 2026
NEWS
മുക്കാൽ ലക്ഷവും കടന്ന് സ്വർണവില കുതിക്കുന്നു
23/07/2025  11:49 AM IST
nila
മുക്കാൽ ലക്ഷവും കടന്ന് സ്വർണവില കുതിക്കുന്നു

സംസ്ഥാനത്ത് സ്വർണവില ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലയിൽ. ഒരു പവൻ സ്വർണത്തിന് ഇന്ന് 75,040 രൂപയാണ് വിപണിവില. പണിക്കൂലിയും ജിഎസ്ടിയും കൂട്ടുമ്പോൾ ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഇതിലുമേറെ പണം വേണം.  74,560 രൂപയായിരുന്നു ഇതിന് മുമ്പ് സംസ്ഥാനത്തെ ഏറ്റവും ഉയർന്ന സ്വർണവില ജൂൺ 14നായിരുന്നു ഈ വിലയിലേക്ക് സ്വർണം എത്തിയത്. 

ഇന്നു മാത്രം പവന്റെ വിലയിൽ 760 രൂപയുടെ വർധനവാണുണ്ടായത്. ചൊവാഴ്ചയാകട്ടെ 840 രൂപയും കൂടി. അതോടെ രണ്ട് ദിവസത്തിനിടെ 1,600 രൂപയാണ് വർധിച്ചത്. ഇന്ന്  ഗ്രാമിന് 9,380 രൂപയാണ് വില. 

രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്‌സിൽ ഗോൾഡ് ഫ്യൂച്ചേഴ്‌സ് വില 10 ഗ്രാമിന് ഒരു ലക്ഷം പിന്നിട്ടു. ആഗോള വിപണിയിൽ ട്രോയ് ഔൺസിന് 3,400 ഡോളർ നിലവാരത്തിലാണ് വില. ആഗോള വിപണിയിലെ വിലവർധനവാണ് രാജ്യത്തെ വിപണിയിലും പ്രതിഫലിച്ചത്. യുഎസുമായുള്ള വ്യാപാര തർക്കങ്ങളും ഡോളറിന്റെ മൂല്യമിടിവുമൊക്കെയാണ് ആഗോള വിപണിയിലെ വില വർധനവിന് പിന്നിൽ.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img