12:58am 06 November 2026
NEWS
കേരളത്തിലെ സ്വർണവില സർവകാല റെക്കോർഡിൽ
22/01/2025  11:27 AM IST
nila
കേരളത്തിലെ സ്വർണവില സർവകാല റെക്കോർഡിൽ

കൊല്ലം: കേരളത്തിൽ സ്വർണത്തിന് ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിലയിൽ. ഇന്ന് 600 രൂപയുടെ വർധനവാണ് ഒരു പവൻ സ്വർണത്തിനുണ്ടായത്. ഇതോടെ പവന്  60,200 രൂപയായി. ഒരു ​ഗ്രാം സ്വർണത്തിന് 75 രൂപ ഉയർന്ന് 7,525 രൂപയിലെത്തി.

 കഴിഞ്ഞവർഷം ഒക്ടോബർ 31ന് രേഖപ്പെടുത്തിയ ഗ്രാമിന് 7,455 രൂപയും പവന് 59,640 രൂപയും എന്നതായിരുന്നു ഇതിന് മുമ്പ് സംസ്ഥാനത്ത് സ്വർണത്തിന്റെ ഏറ്റവും ഉയർന്ന വില. ആ റെക്കോർഡ് ഇനി പഴങ്കഥ. 18 കാരറ്റ് സ്വർണവിലയും ഗ്രാമിന് 65 രൂപ കുതിച്ച് സർവകാല റെക്കോർഡായ 6,205 രൂപയിലെത്തി. അതേസമയം, വെള്ളിവില മാറ്റമില്ലാതെ ഗ്രാമിന് 99 രൂപയിൽ തുടരുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img