NEWS
കേരളത്തിലെ സ്വർണവില സർവകാല റെക്കോർഡിൽ
22/01/2025 11:27 AM IST
nila

കൊല്ലം: കേരളത്തിൽ സ്വർണത്തിന് ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിലയിൽ. ഇന്ന് 600 രൂപയുടെ വർധനവാണ് ഒരു പവൻ സ്വർണത്തിനുണ്ടായത്. ഇതോടെ പവന് 60,200 രൂപയായി. ഒരു ഗ്രാം സ്വർണത്തിന് 75 രൂപ ഉയർന്ന് 7,525 രൂപയിലെത്തി.
കഴിഞ്ഞവർഷം ഒക്ടോബർ 31ന് രേഖപ്പെടുത്തിയ ഗ്രാമിന് 7,455 രൂപയും പവന് 59,640 രൂപയും എന്നതായിരുന്നു ഇതിന് മുമ്പ് സംസ്ഥാനത്ത് സ്വർണത്തിന്റെ ഏറ്റവും ഉയർന്ന വില. ആ റെക്കോർഡ് ഇനി പഴങ്കഥ. 18 കാരറ്റ് സ്വർണവിലയും ഗ്രാമിന് 65 രൂപ കുതിച്ച് സർവകാല റെക്കോർഡായ 6,205 രൂപയിലെത്തി. അതേസമയം, വെള്ളിവില മാറ്റമില്ലാതെ ഗ്രാമിന് 99 രൂപയിൽ തുടരുന്നു.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











