
കേരളത്തിൽ ഇന്ന് സ്വർണവിലയിൽ വർധനവ് രേഖപ്പെടുത്തി. ഗ്രാമിന് 135 രൂപയും പവന് 1,080 രൂപയുമാണ് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന് 1,12,880 രൂപയായി. ഗ്രാമിന് 14,110 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. പണിക്കൂലിയും ജിഎസ്ടിയും ഉൾപ്പെടെ ഇന്ന് ഒരു പവൻ ആഭരണം വാങ്ങാൻ ഏകദേശം 1.25 ലക്ഷം രൂപ ചെലവാകും.
18 കാരറ്റ് സ്വർണത്തിന് പവൻ 92,760 രൂപയും ഗ്രാമിന് 11,595 രൂപയുമാണ്. ഗ്രാമിന് 110 രൂപയുടെ വർധനവുണ്ടായി. 14 കാരറ്റിന് ഗ്രാമിന് 9,030 രൂപയും പവൻ 72,240 രൂപയും. 9 കാരറ്റിന് ഗ്രാമിന് 5,820 രൂപയും പവൻ 46,560 രൂപയുമാണ്.
വെള്ളി വിലയിൽ മാറ്റമില്ല. ഗ്രാമിന് 255 രൂപയും 10 ഗ്രാമിന് 2,550 രൂപയുമാണ് തുടരുന്നത്.
ആഗോള വിപണിയിൽ സ്വർണവിലയിൽ ചെറിയ ഇടിവ് ഉണ്ടായിട്ടുണ്ട്. എന്നാൽ വില കുത്തനെ കുറയും എന്ന് കരുതേണ്ടതില്ലെന്നാണ് വിദഗ്ധർ പറയുന്നത്. ജനുവരി 29-ന് സ്വർണം റെക്കോർഡ് വിലയിലെത്തി. ഔൺസിന് 5,595 ഡോളർ. ഇറാൻ–ഇസ്രയേൽ സംഘർഷത്തിന് ശേഷം വില 4,300 മുതൽ 5,600 ഡോളർ വരെയായി. യുദ്ധ സാഹചര്യങ്ങളെ ആശ്രയിച്ച് പവൻ വില 1.50 ലക്ഷം രൂപ വരെ എത്താൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ.











