11:56pm 07 November 2026
NEWS
കേരളത്തിൽ സ്വർണവില സർവകാല റെക്കോർഡിൽ
14/03/2025  12:21 PM IST
nila
കേരളത്തിൽ സ്വർണവില സർവകാല റെക്കോർഡിൽ

തിരുവനന്തപുരം: കേരളത്തിൽ സ്വർണവില സർവകാല റെക്കോർഡിൽ. സംസ്ഥാനത്തിന്റെ ചരിത്രത്തിലാ​ദ്യമായി ഒരു പവൻ സ്വർണത്തിന്റെ വില 65,000 രൂപ കടന്നു. 65,840 രൂപയാണ് ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വിപണിവില. ഒരു ​ഗ്രാം സ്വർണത്തിന് 8,230 രൂപയുമായി. ഇന്ന് ഒരു പവൻ സ്വർണത്തിന് 880 രൂപയുടെ വർധനവാണുണ്ടായത്. ഒരു ഗ്രാമിന് 110 രൂപ വർധിച്ചു. 

ഇന്നത്തെ നിരക്ക് അനുസരിച്ച് പത്ത് ഗ്രാം സ്വർണത്തിന്റെ വില 82,300 രൂപയാണ്. ഒരു ഗ്രാം 24 കാര​റ്റ് സ്വർണത്തിന് 8,978 രൂപയാണ് വിപണിവില. ഒരു ഗ്രാം 18 കാര​റ്റ് സ്വർണത്തിന് 6,734 രൂപയിലുമാണ് ഇന്നു വ്യാപാരം നടക്കുന്നത്.

 

 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img