02:55pm 11 November 2026
NEWS
സ്വർണവില ഇന്നും കൂടി
15/10/2025  10:23 AM IST
nila
സ്വർണവില ഇന്നും കൂടി

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും വർധനവ്. ഇന്ന് ഒരു പവൻ സ്വർണത്തിന് 400 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 94,520 രൂപയായി. ഒരു ​ഗ്രാമിന് 50 രൂപ വർധിച്ച് 11,815ലുമെത്തി. രണ്ടാഴ്ച്ചയ്ക്കിടെ ഒരു പവൻ സ്വർണത്തിന് വർധിച്ചത്  7,960 രൂപയാണ്. 

യുഎസ്-ചൈന വ്യാപാര സംഘർഷത്തെതുടർന്നുള്ള അനിശ്ചിതത്വമാണ് സ്വർണ വിലയിൽ പ്രതിഫലിക്കുന്നത്. സുരക്ഷിത ആസ്തിയായ സ്വർണത്തിന് ഇതോടെ ഡിമാൻഡ് വർധിച്ചു. യുഎസിലും റെക്കോഡ് ഉയരത്തിലാണ് സ്വർണത്തിൽ വ്യാപാരം നടക്കുന്നത്. രാജ്യാന്തര വിപണിയിൽ സ്‌പോട് ഗോൾഡ് വില ട്രോയ് ഔൺസിന് 4,155.99 ഡോളർ നിലവാരത്തിലെത്തി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img