NEWS
ഇന്നു മാത്രം ഒരു പവൻ സ്വർണത്തിന് കൂടിയത് 2,400 രൂപ
14/10/2025 10:49 AM IST
nila

കേരളത്തിൽ സ്വർണവില റോക്കറ്റ് വേഗതയിൽ കുതിക്കുന്നു. ഇന്നുമാത്രം ഒരു പവൻ സ്വർണത്തിന് കൂടിയത് 2,400 രൂപയാണ്. ഇതോടെ ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വിപണിവില 94,360 രൂപയിലെത്തി. ഒരു ഗ്രാം സ്വർണത്തിന് 300 രൂപ വർധിച്ച് 11,795 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്.
ഒന്നര മാസത്തിനിടെ ഒരു പവൻ സ്വർണത്തിന്റെ വിലയിൽ 16,720 രൂപയുടെ വർധനവാണുണ്ടായത്.
ദിനംപ്രതിയെന്നോണം റെക്കോഡ് ഭേദിച്ചാണ് സ്വർണത്തിന്റെ കുതിപ്പ്. ഈ മുന്നേറ്റം തുടർന്നാൽ പവന് ഒരു ലക്ഷം രൂപ മറികടക്കാൻ ഇനി അധികദിനങ്ങൾ വേണ്ടിവരില്ല. രാജ്യാന്തര വിപണിയിൽ ഒരു ട്രോയ് ഔൺസ് സ്വർണത്തിന്റെ വില 4,124.79 ഡോളറായി. യുഎസ്-ചൈന വ്യാപാര സംഘർഷം വർധിച്ചതാണ് സ്വർണം നേട്ടമാക്കിയത്. യുഎസ് കേന്ദ്ര ബാങ്ക് നിരക്ക് കുറച്ചേക്കാനുള്ള സാധ്യത കൂടിയതും സ്വർണം നേട്ടമാക്കി.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











