NEWS
30 ദിവസത്തിനിടെ കേരളത്തിൽ ഒരു പവൻ സ്വർണത്തിന് കുറഞ്ഞത് 18,920 രൂപ
30/03/2026 11:56 AM IST
nila

തിരുവനന്തപുരം: കേരളത്തിൽ മാർച്ച് മാസത്തിൽ സ്വർണവിലയിലുണ്ടായത് വൻ ഇടിവ്. 30 ദിവസത്തിനിടെ കേരളത്തിൽ ഒരു പവൻ സ്വർണത്തിന് കുറഞ്ഞത് 18,920 രൂപയാണ്. മാർച്ച് ഒന്നിന് സംസ്ഥാനത്ത് ഒരു പവൻ സ്വർണത്തിന് 1,26,920 രൂപയായിരുന്നു. ഈ മാസത്തെ ഏറ്റവും കൂടിയ സ്വർണ വിലയും ഇതായിരുന്നു. ഇന്ന് ഒരു പവൻ സ്വർണത്തിന് 1,08,000 രൂപയിലാണ് വ്യാപാരം നടക്കുന്നത്.
ഇന്ന് ഒരു ഗ്രാം സ്വർണത്തിന് 75 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് 13,500 രൂപയായി. പവന് 600 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ പുറത്തുവിട്ട കണക്കുകൾ പ്രകാരമുള്ള നിരക്കുകളാണിത്. അന്താരാഷ്ട്ര വിപണിയിലെ അസ്ഥിരതയാണ് ഈ അപ്രതീക്ഷിത മാറ്റങ്ങൾക്ക് കാരണം. ഇക്കഴിഞ്ഞ മാർച്ച് 23 ന് സ്വർണ വില 99,480 എന്ന നിരക്കിലെത്തിയിരുന്നു.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











