12:06am 07 November 2026
NEWS
കേരളത്തിൽ സ്വർണ വില ഇടിയുന്നു
27/02/2025  11:14 AM IST
nila
കേരളത്തിൽ സ്വർണ വില ഇടിയുന്നു

കൊല്ലം: സർവകാല റെക്കോഡിലെത്തിയ സ്വർണവില തുടർച്ചയായ ദിവസങ്ങളിൽ കുറയുന്നു. ഇന്നലെ കുറവ് രേഖപ്പെടുത്തിയതിന് പിന്നാലെ ഇന്നും സ്വർണവില ഇടിഞ്ഞു. ഗ്രാമിന് 40 രൂപയും പലവ് 320 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ഒരു ​ഗ്രാം സ്വർണത്തിന് 8,010 രൂപയായി. പവന്  64,080 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. 

ഈ മാസം 25നാണ് സ്വർണവില സർവകാല റെക്കോഡിലെത്തിയത്. പവന് 64,600 രൂപയും ഗ്രാമിന് 8,075 രൂപയിലുമായിരുന്നു അന്ന് വ്യാപാരം. അതിന് പിന്നാലെ  കഴിഞ്ഞ രണ്ടുദിവസത്തിനിടെ മാത്രം ഗ്രാമിന് 65 രൂപയും പവന് 520 രൂപയും കുറഞ്ഞു. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img