NEWS
സ്വർണവിലയിൽ ഇന്നും വൻ ഇടിവ്
28/02/2025 11:49 AM IST
nila

സംസ്ഥാനത്ത് ഇന്നും സ്വർണവില ഇടിഞ്ഞു. പവന് 640 രൂപയുടെ കുറവാണ് ഇന്ന് രേഖപ്പെടുത്തിയത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 63,440 രൂപയിലെത്തി.ഒരു ഗ്രാം സ്വർണത്തിന് 80 കുറഞ്ഞ് 7,930 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്.
ഇതോടെ, കഴിഞ്ഞ 3 ദിവസത്തിനിടെ മാത്രം പവന് 1,160 രൂപയും 145 രൂപയും കുറഞ്ഞു. 18 കാരറ്റ് സ്വർണവിലയും ഇന്ന് 70 കുറഞ്ഞ് ഗ്രാമിന് 6,520 രൂപയായി. വെള്ളിവിലയും ഒരു രൂപ താഴ്ന്ന് ഗ്രാമിന് 104 രൂപയിലെത്തി.
ഈ മാസം 25നാണ് കേരളത്തിൽ സ്വർണവില സർവകാല റെക്കോഡിലെത്തിയത്. പവന് 64,600 രൂപയും ഗ്രാമിന് 8,075 രൂപയുമായിരുന്നു അന്നത്തെ സ്വർണവില.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











