NEWS
270 കിലോഗ്രാം ഭാരം ഉയർത്തുന്നതിനിടെ സ്വർണ്ണ മെഡൽ ജേതാവായ പവർലിഫ്റ്റർ യാഷ്ടിക ആചാര്യക്ക് ദാരുണാന്ത്യം
20/02/2025 07:38 AM IST
nila

ദേശീയ പവർലിഫ്റ്റിംഗ് ചാമ്പ്യൻ യാഷ്തിക ആചാര്യ(17) പരിശീലനത്തിനിടെയുണ്ടായ അപകടത്തിൽ മരിച്ചു. 270 കിലോഗ്രാം ഭാരം ഉയർത്താൻ ശ്രമിക്കുന്നതിനിടെ ബാലൻസ് നഷ്ടപ്പെട്ട് ബാർബെൽ താരത്തിന്റെ കഴുത്തിൽ വീഴുകയായിരുന്നു. ജൂനിയർ നാഷണൽ ഗെയിംസിൽ സ്വർണ്ണ മെഡൽ ജേതാവാണ് പതിനേഴുകാരിയായ യഷ്തിക. രാജസ്ഥാനിലെ ബിക്കാനീർ ജില്ലയിലെ ജിമ്മിൽ വെച്ചാണ് അപകടമുണ്ടായത്.
യാഷ്തിക ആചാര്യ തന്റെ പരിശീലകനോടൊപ്പം പരിശീലനം നടത്തുന്നതിനിടെ ഭാരമേറിയ വടി വഴുതിപ്പോകുകയായിരുന്നു. ആഘാതം ഗുരുതരമായതിനാൽ പെൺകുട്ടിയുടെ കഴുത്ത് ഒടിഞ്ഞു. യഷ്ടിക ആചാര്യയെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തിൽ പരിശീലകനും നിസാര പരിക്കേറ്റു.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











