NEWS
ഗോകുലം ഗോപാലന്റെ ഓഫിസിൽ ഇ.ഡി റെയ്ഡ്
04/04/2025 11:25 AM IST
nila

പ്രമുഖ വ്യവസായിയും സിനിമാ നിർമാതാവുമായ ഗോകുലം ഗോപാലന്റെ ഓഫിസിൽ എൻഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർ പരിശോധന നടത്തുന്നു. ഗോകുലം ഗോപാലന്റെ ചെന്നൈയിലെ ഓഫീസിലാണ് കേരളത്തിൽ നിന്നുള്ള ഇ.ഡി സംഘം റെയ്ഡ് നടത്തുന്നത്. ചെന്നൈ കോടമ്പാക്കത്തുള്ള ധനകാര്യ സ്ഥാപനത്തിന്റെ ഓഫിസിൽ ഇന്നു രാവിലെയാണ് ഉദ്യോഗസ്ഥർ റെയ്ഡ് ആരംഭിച്ചത്.
ഏറെ വിവാദമായ എമ്പുരാൻ ചിത്രത്തിന്റെ നിർമാതാവ് കൂടിയാണ് ഗോകുലം ഗോപാലൻ. ചിത്രം റിലീസായതിനു പിന്നാലെ ഉയർന്ന വിവാദങ്ങൾക്കും പ്രതിഷേധങ്ങൾക്കും പിന്നാലെ ചിത്രം റീ എഡിറ്റ് ചെയ്തിരുന്നു. അതേസമയം, റെയ്ഡിന്റെ വിശദാംശങ്ങൾ പറത്തുവന്നിട്ടില്ല.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











